»   » ഉസ്താദ് ഹോട്ടല്‍ സിനിമ ഇറങ്ങിയിട്ട് അഞ്ചു വര്‍ഷം, വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ദുല്‍ഖര്‍ !!

ഉസ്താദ് ഹോട്ടല്‍ സിനിമ ഇറങ്ങിയിട്ട് അഞ്ചു വര്‍ഷം, വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ദുല്‍ഖര്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മക്കള്‍ സഞ്ചരിക്കുന്നത് സ്വഭാവികമാണ്. അത്തരത്തില്‍ താരങ്ങളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ നിരവധി താരങ്ങളുണ്ട്. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്നാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും ഒന്നിൊന്ന് വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു പിന്നീട് താരത്തെ തേടിയെത്തിയത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു ദുല്‍ഖര്‍ അരങ്ങേറിയത്. ആദ്യ ചിത്രത്തില്‍ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടല്‍ താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു.

Usthad Hotel

2012 ലാണ് ചിത്രം പുറത്തിറങ്ങിതയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താരം പറയുന്നു ഫേസ് ബുക്കിലാണ് ഉസ്താദ് ഹോട്ടലിന് അഞ്ചു തികഞ്ഞ സന്തോഷം താരം പങ്കുവെച്ചിട്ടുള്ളത്. ഉസ്താദ് ഹോട്ടലില്‍ ഡിക്യു അവതരിപ്പിച്ച ഫൈസിയെന്ന കഥാപാത്രത്തെ ചിത്രം കണ്ടവര്‍ക്കാര്‍ക്കും മറക്കാന്‍ കഴിയില്ല. നിത്യാ മേനോനായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്.

ഉസ്താദ് ഹോട്ടലെന്ന സിനിമ പുറത്തിറങ്ങിയിട്ട് അഞ്ചു വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. ഫൈസിക്ക് ശേഷം നിരവധി കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രം തന്നെയാണ് ഫൈസിയെന്ന് താരം പറയുന്നു. അന്‍വര്‍ റഷീദ്, അഞ്ജലി മേനോന്‍, ഗോപി സുന്ദര്‍, തിലകന്‍, നിത്യാ മേനോന്‍ തുടങ്ങി സിനിമയുടെ മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം താരം നന്ദി പറയുന്നുമുണ്ട്.

English summary
Dulquer Salman's facebook post about Usthad Hotel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam