»   » വ്യാജന്‍മാര്‍ ദുല്‍ഖറിനും പണി കൊടുത്തോ?? സ്വകാര്യ ചിത്രങ്ങള്‍ വരെ പങ്കുവെച്ചെന്ന് താരം !!

വ്യാജന്‍മാര്‍ ദുല്‍ഖറിനും പണി കൊടുത്തോ?? സ്വകാര്യ ചിത്രങ്ങള്‍ വരെ പങ്കുവെച്ചെന്ന് താരം !!

Posted By: Nihara
Subscribe to Filmibeat Malayalam

താരങ്ങളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ അരങ്ങു തകര്‍ക്കുന്ന കാലം കൂടിയാണിത്. പലപ്പോഴും താരങ്ങളാണെന്ന് കരുതിയാണ് ആരാധകര്‍ അവരെ സ്വന്തം പ്രൊഫൈലില്‍ ചേര്‍ക്കുന്നത്. സന്ദേശങ്ങള്‍ അയക്കുമ്പോള്‍ വ്യാജന്‍മാര്‍ മറുപടിയും നല്‍കും . ഇത്രയ്ക്ക് സിമ്പിളാണോ താരങ്ങള്‍ എന്നോര്‍ത്ത് ആരാധകരുടെ കണ്ണുതള്ളിയ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സന്ദേശത്തിന്റെ ഉള്ളടക്കം മാറിത്തുടങ്ങുമ്പോഴാണ് ഇത് യഥാര്‍ത്ഥത്തിലുള്ള അക്കൗണ്ടാണോയെന്ന് സംശയം തോന്നാറുള്ളത്. ഇത്തരത്തില്‍ നിരവധി താരങ്ങളുടെ പേരില്‍ വ്യാജന്‍മാര്‍ വിലസുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ യുവതാരം ദുല്‍ഖര്‍ സല്‍മാനും വ്യാജന്‍മാര്‍ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.

വ്യാജ പ്രൊഫൈലുകളിലൂടെ ചിലര്‍ കുടുംബത്തെയും കൂട്ടുകാരെയും പറ്റിക്കുകയാണെന്ന് ദുല്‍ഖര്‍ പറയുന്നു. ഫേസ്ബുക്കിലാണ് വ്യാജന്‍മാര്‍ക്കെതിരെ താരം പ്രതികരിച്ചിട്ടുള്ളത്. സ്വകാര്യ ചിത്രങ്ങള്‍ വരെ പങ്കുവെച്ചാണ് വ്യാജന്‍മാര്‍ ആള്‍ക്കാരെ പറ്റിക്കുന്നത്. ഇത് തെറ്റാണെന്നും താരം പറയുന്നു. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള ദുല്‍ഖറിന്റെ പോസ്റ്റ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്.

Dulquer Salmaan

ദുല്‍ഖറിന് ഇഷ്ടപ്പെടാത്ത എന്തോ കാര്യം നടന്നിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു. തന്റെ പ്രശ്‌നം അവതരിപ്പിച്ചപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്താതെയാണ് താരം പ്രതികരിച്ചത്. ചെയ്തത് തെറ്റാണെന്ന് പറയുകയും ചെയ്യുന്നുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. കുഞ്ഞിക്കയുടെ വ്യാജ പ്രൊഫൈല്‍ വെച്ചു കളിക്കുന്നവര്‍ വീട്ടില്‍ പറഞ്ഞിട്ട് ഫേസ്ബുക്കില്‍ കയറിയാല്‍ മതിയെന്നൊണ് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുള്ളത്.

English summary
Creating fake profiles. Fooling my family/friends into believing acquaintances are adding them. Then spreading pvt pics. Wrong'' Dulquer Salman wrote.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam