»   » 12 മണി കഴിഞ്ഞിട്ടും, വാപ്പച്ചി വരുന്നു എന്നറിയുമ്പോള്‍ ഒരു ത്രില്ലാണ്; ദുല്‍ഖര്‍ പറയുന്നു

12 മണി കഴിഞ്ഞിട്ടും, വാപ്പച്ചി വരുന്നു എന്നറിയുമ്പോള്‍ ഒരു ത്രില്ലാണ്; ദുല്‍ഖര്‍ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

സെപ്റ്റംബര്‍ 7, ഇന്ന് മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ 65 ാം പിറന്നാളാണ്. ചെറിയൊരു കേക്ക് മുറിച്ച് ആഘോഷിച്ച വാപ്പച്ചിയുടെ കുഞ്ഞ് പിറന്നാളിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. ചെറിയ ആഘോഷങ്ങളാണ് വാപ്പച്ചിയ്ക്ക് ഇഷ്ടം.

ഈ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള കുടുംബം ഞങ്ങളുടേതാണ്; വാപ്പച്ചിയുടെ പിറന്നാളാശംസ നേര്‍ന്ന് ദുല്‍ഖര്‍

വലിയ ആഘോഷമാക്കിയ വാപ്പച്ചിയുടെ പിറന്നാളുകളൊന്നും തന്നെയില്ല. 12 മണി കഴിഞ്ഞിട്ടാണെങ്കിലും പിറന്നാള്‍ ദിവസം വാപ്പച്ചി വരുന്നു എന്നറിയുമ്പോള്‍ ഒരു ത്രില്ലാണ്. ഇന്നലെ രാത്രി നടന്ന പിറന്നാള്‍ ആഘോഷത്തെ കുറിച്ച് ദുല്‍ഖര്‍ പറയുന്നു.

സത്യന്‍ അങ്കിളിന്റെ സെറ്റില്‍ നിന്ന് വീട്ടിലേക്ക്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇന്നലെ വൈകുന്നേരം ഷൂട്ടിങ് കഴിഞ്ഞ് വേഗം പോയിക്കൊള്ളാന്‍ സത്യന്‍ അങ്കിള്‍ പറഞ്ഞു. വാപ്പച്ചിയ്ക്കും തൃശ്ശൂരിലായിരുന്നു ഷൂട്ടിങ്. രണ്ടു പേരും നേരത്തെ വീട്ടിലെത്തി.

കുഞ്ഞു കേക്ക് മുറിച്ച് ആഘോഷിച്ച വലിയ പിറന്നാല്‍

വീട്ടിലെ ഡൈനിങ് മുറിയില്‍ വച്ച് കേക്ക് മുറിച്ച്, മെഴുകുതിരി വെളിച്ചത്തില്‍ ഞങ്ങള്‍ക്കെല്ലാം തരും. അതാണ് വാപ്പച്ചിയുടെ പിറന്നാള്‍ ആഘോഷം. പലപ്പോഴും പിറന്നാള്‍ ആഘോഷത്തിന് ഞങ്ങള്‍ മാത്രമേ ഉണ്ടാകൂ. ഈ സ്‌നേഹ മധുരമാണ് എന്നും എന്റെ മനസ്സിലുള്ളത്

വാപ്പച്ചിയുടെ പിറന്നാള്‍ സ്‌പെഷ്യല്‍

വാപ്പച്ചിയുടെ പിറന്നാളിന് പലപ്പോഴും ഞങ്ങള്‍ മാത്രമേ ഉണ്ടാവു. ചിലപ്പോള്‍ മാത്രം അടുത്ത സുഹൃത്തുക്കള്‍ പങ്കെടുക്കും. അന്ന് നല്ല ഭക്ഷണം ഉണ്ടാക്കി വയ്ക്കാന്‍ വാപ്പച്ചി വിളിച്ചു പറയും. മിക്കപ്പോഴും നല്ല ബിരിയാണിയായിരിക്കും. രാത്രി എത്ര വൈകിയാലും എല്ലാവരും സന്തോഷത്തോടെ കഴിച്ച് പിരിയും

എന്റെ പിറന്നാളിനെക്കാള്‍ എനിക്കിഷ്ടം

എന്റെ പിറന്നാളിനെക്കാള്‍ എനിക്കിഷ്ടം വാപ്പച്ചിയുടെ പിറന്നാളാഘോഷമാണ്. വലിയ, ചെറിയ പിറന്നാണാണ് വാപ്പച്ചിയുടേത്. സമ്മാനപ്പൊതികളോ, സംഗീത ബഹളമോ ഒന്നും ഉണ്ടാവില്ല. അതൊന്നും വാപ്പച്ചി ആഗ്രഹിക്കുന്നില്ല - ദുല്‍ഖര്‍ പറഞ്ഞു.

English summary
Dulquer Salmaan about Mammootty's simple birthday celebration
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam