»   » എബിസിഡിയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും അമേരിക്കയിലേക്ക്

എബിസിഡിയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും അമേരിക്കയിലേക്ക്

Written By:
Subscribe to Filmibeat Malayalam

എ ബി സി ഡി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറിന്റെ മറ്റൊരു ചിത്രത്തില്‍ കൂടെ അമേരിക്ക പ്രധാന ലൊക്കേഷനാകുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം നടക്കുന്നത് അമേരിക്കയിലാണ്.

രണ്ടാഴ്ചത്തെ ഷൂട്ടിങിനായി അണിയറ പ്രവര്‍ത്തകര്‍ അമേരിക്കയിലേക്ക് തിരിച്ചു. പാലായിലും രാമപരുത്തുമായാണ് ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ഓണത്തിന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടുകൊണ്ടാണ് ചിത്രീകരണം പുരോഗമിയ്ക്കുന്നത്.

dulquer-salmaan

കുള്ളന്റെ ഭാര്യയ്ക്ക് ശേഷം ദുല്‍ഖറും അമല്‍ നീരദും ഒന്നിയ്ക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസ് ആണ്. കോട്ടയത്തുകാരന്‍ ചെറുപ്പക്കാരനായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. കോട്ടയം ഭാഷയിലായിരിക്കും ദുല്‍ഖര്‍ സംസാരിയ്ക്കുക.

നവാഗതയായ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായിക. നേരത്തെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അനു ഇമ്മാനുവലിനെയാണ് നായികയായി പരിഗണിച്ചിരുന്നത്. തിരക്കുകാരണം അനു പിന്മാറിയ സാഹചര്യത്തിലാണ് കാര്‍ത്തികയ്ക്ക് നറുക്ക് വീണത്.

ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതതിന് കാരണം വ്യക്തമാക്കി അനു ഇമ്മാനുവല്‍

സൗബിന്‍ ഷഹീര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചാര്‍ലി, കലി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളില്‍ ഇതിനോടകം സൗബിന്‍ ദുല്‍ഖിനൊപ്പം അഭിനയിച്ചുകഴിഞ്ഞു.

English summary
The second schedule of the upcoming Dulquer Salmaan starring Amal Neerad movie has started rolling in USA. The untitled flick, which is said to be a breezy love story, is slated to release for Onam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam