»   » അമല്‍ നീരദ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് സംഭവിച്ചതെന്ത്; സിനിമ പാതിയില്‍ ഉപേക്ഷിച്ചോ...?

അമല്‍ നീരദ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് സംഭവിച്ചതെന്ത്; സിനിമ പാതിയില്‍ ഉപേക്ഷിച്ചോ...?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് പാവാട എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ കഥാകാരന്‍ ഷിബിന്‍ ഫ്രാന്‍സിസാണ് തിരക്കഥ എഴുതുന്നത്.

മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യുക എന്നത് വലിയ ടെന്‍ഷനാണ്, എപ്പോഴും സംശയമാണെന്ന് സത്യന്‍ അന്തിക്കാട്

ഏറെ ആവേശത്തോടെ ചിത്രീകരണം ആരംഭിച്ച ചിത്രത്തെ കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല. ദുല്‍ഖര്‍ സല്‍മാന്‍ ആണെങ്കില്‍ പുതിയ സിനിമകളുടെ ഷൂട്ടിങ് തിരക്കിലാണ്. ഈ ചിത്രത്തിന് എന്ത് സംഭവിച്ചു?

ഉപേക്ഷിച്ചിട്ടില്ല

എന്തായാലും ദുല്‍ഖര്‍ സല്‍മാന്‍ - അമല്‍ നീരദ് ചിത്രം ഉപേക്ഷിച്ചിട്ടില്ല. ചിത്രത്തിന്റെ മൂന്നാം ഘട്ട ഷെഡ്യൂള്‍ ലാറ്റിന്‍ അമേരിക്കയില്‍ ആരംഭിയ്ക്കാന്‍ പോകുകയാണ്. മെക്‌സിക്കോയിലുള്ള രണ്ടാം ഘട്ട ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

എപ്പോള്‍ റിലീസ്

ഈ ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് 23 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

എന്തായിരുന്നു തടസ്സം

ചില സാങ്കേതിക തടസ്സങ്ങളാള്‍ ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങിപ്പോകുകയായിരുന്നു. ആദ്യ ഘട്ട ഷൂട്ടിങ് കൊച്ചിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി, രണ്ടാം ഘട്ട ഷൂട്ടിങിനായി വിദേശത്ത് പോകുന്നതിന് വിസ തടസ്സമുണ്ടായി. അതാണ് ഷൂട്ടിങ് തടസ്സപ്പെടാന്‍ കാരണം.

പ്രണയ ചിത്രമോ?

രാഷ്ട്രീയവും പ്രണയവുമൊക്കെയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം എന്നാണ് വിവരം. നവാഗതയായ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായിക. അജി മാത്യു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. സൗബിന്‍ ഷഹീര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

അണിയറയില്‍

അമല്‍ നീരദും അന്‍വര്‍ റഷീദും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. നവാഗതനായ റാണാദീവാണ് ഛായാഗ്രഹണം.

English summary
Dulquer Salmaan starring upcoming Amal Neerad movie is one of the most anticipated upcoming projects of Malayalam cinema. Reportedly, the team is all set to begin the third schedule of the movie, in Latin America

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam