»   » യുവാക്കളുടെ ചോര തിളയ്ക്കും, കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രത്തിന് പേരിട്ടു!

യുവാക്കളുടെ ചോര തിളയ്ക്കും, കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രത്തിന് പേരിട്ടു!

By: Sanviya
Subscribe to Filmibeat Malayalam

ഒരു നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കുന്ന ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. സിഐഎ എന്ന ചുരക്ക പേരില്‍ 'കോമറേഡ് ഇന്‍ അമേരിക്ക' എന്നാണ് ചിത്രത്തിന്റെ പേര്. യുവാക്കളുടെ ആവേശം ആളി കത്തിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

അമല്‍ നീരദിന്റെ ചിത്രത്തില്‍ ഇത് ആദ്യമായാണ് ദുല്‍ഖര്‍ മുഴുനീള വേഷം അവതരിപ്പിക്കുന്നത്. നേരത്തെ അമല്‍ നീരദ് സംവിധാനം ചെയ്ത അഞ്ചു സുന്ദരികളിലെ കുള്ളന്റെ ഭാര്യ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു വേഷം ചെയ്തിരുന്നു. അതിന് ശേഷം പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയതിന് അമല്‍ നീരദിന് നന്ദി പറഞ്ഞുക്കൊണ്ടായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റ്

പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുക്കൊണ്ടുള്ള ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫാമിലി എന്റര്‍ടെയ്‌നര്‍

ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രമെന്ന് സംവിധായകന്‍ അമല്‍ നീരദ് നേരത്തെ സൂചിപ്പിച്ചിരുന്നു. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

നായിക

കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ ദുല്‍ഖറിന്റെ നായിക. ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകളാണ് കാര്‍ത്തിക. നേരത്തെ അനു ഇമ്മാനുവലിനെ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു.

സിദ്ദഖ്

സിദ്ദിഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കോട്ടയം, പാല,യുഎസ് എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English summary
Dulquer Salmaan, Amal Neeradh film tittle
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam