»   » മലര്‍ മിസ്സ് ആളു ചില്ലറക്കാരിയല്ല കേട്ടോ, ഡിക്യുവിനെയും അമാലിനെയും കുറിച്ച് സായ് പല്ലവി പറഞ്ഞത് ???

മലര്‍ മിസ്സ് ആളു ചില്ലറക്കാരിയല്ല കേട്ടോ, ഡിക്യുവിനെയും അമാലിനെയും കുറിച്ച് സായ് പല്ലവി പറഞ്ഞത് ???

By: Nihara
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒരൊറ്റ ചിത്രം മതി സായ് പല്ലവിയെ ഓര്‍ത്തിരിക്കാന്‍. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയും ഇരുകവിളിലും മുഖക്കുരുവുമായി കടന്നുവന്ന മലര്‍ മിസ്സിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് കഴിയില്ലല്ലോ..സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിന് ശേഷം സായ് പല്ലവി അഭിനയിച്ചത് യുവതാരം ദുല്‍ഖര്‍ സല്‍മാനോടൊപ്പം കലിയിലാണ്.

യുവതലമുറയുടെ സ്വന്തം ഡിക്യുവും സായ് പല്ലവിയും മത്സരിച്ചഭിനയിച്ച കലി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊട്ടിത്തെറിക്കുന്ന നായകനെ തണുപ്പിക്കുന്ന ക്ഷമയോടെ അവനെ മാറ്റിയെടുക്കുന്ന നായികയായി സായി തകര്‍ത്തഭിനയിച്ചു. ഇരുവര്‍ക്കുമിടയിലുള്ള മികച്ച കെമിസ്ട്രിയാണ് ചിത്രത്തിലുടനീളം കണ്ടത്.

വിവാദം പിന്തുടരുന്നു

തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായ മണിരത്‌നത്തിന്റെ സിനിമയിലെ നായികാ വേഷം നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു സായി ആദ്യം ഗോസിപ്പ് കോളങ്ങളിലിടം പിടിച്ചത്. ചിത്രത്തില്‍ വിക്രമിന്റെ നായികയായാണ് താരത്തെ പരിഗണിച്ചത്.

നിലപാട് വ്യക്തമാക്കി

പിന്നീട് ഏറെ പഴികേട്ടത് സ്വന്തം നിലപാട് വ്യക്തമാക്കിയതിനാണ്. ഒരുപാട് ഗ്ലാമറസ്സായി അഭിനയിക്കാന്‍ കഴിയില്ലെന്ന് സായി പല്ലവി വ്യക്തമാക്കിയിരുന്നു.

ഡിക്യുവിനെക്കുറിച്ച് സായ് പല്ലവി

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സായിക്ക് നൂറു നാവാണ്. താരത്തിന്റെ വ്യക്തിത്വത്തില്‍ ഏറെ ആകൃഷ്ടയാണ് സായി. കലിയിലെ ഷൂട്ടിങ്ങിനിടയിലാണ് ഡിക്യുവായി ഒരുമിച്ച് ഇടപഴകിയത്.

ഉത്തമദമ്പതികളാണ് ഡിക്യവും അമാലും

ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും പൊരുത്തമുള്ള ജോഡികളായി മലര്‍ മിസ്സ് കണ്ടെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ അമാല്‍ ദമ്പതികളെയാണ്.

മികച്ച ജോഡിയാവാന്‍??

അന്യോന്യമുള്ള സ്‌നേഹത്തിനോടൊപ്പം തന്നെ മറ്റു കാര്യങ്ങളിലും മികച്ച കെമിസ്ട്രി ഉണ്ടെങ്കിലേ ഉത്തമദമ്പതികളാവാന്‍ പറ്റൂയെന്നാണ് സായ് പല്ലവി പറയുന്നത്. അന്യോന്യം ബഹുമാനിക്കുന്നതിനോടൊപ്പം പങ്കാളിയുടെ താല്‍പര്യങ്ങളും മനസ്സിലാക്കാന്‍ കഴിയണം.

ഉത്തമദമ്പതികളുടെ ലിസ്റ്റില്‍ ഇടം പിടിച്ചവര്‍

തന്റെ മാതാപിതാക്കള്‍ക്കാണ് ആദ്യത്തെ പരിഗണന. താന്‍ കണ്ടതില്‍ വെച്ച് മികച്ച ദമ്പതികള്‍ തന്റെ മാതാപിതാക്കളാണെന്ന് മുന്‍പ് സായി പല്ലവി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനും അമാലിനും പുറമേ സൂര്യയും ജ്യോതികയും സായി പല്ലവിയുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

English summary
In a recent interview, Premam actress Sai Pallavi was asked about her ideal man and ideal relationship, and the actress said that according to her Dulquer Salmaan and Amal are the best couple she had ever seen.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam