»   » മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തുമ്പോള്‍ അമാലും സുല്‍ഫത്തും ആര്‍ക്കൊപ്പമായിരിക്കും, കാണൂ!

മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തുമ്പോള്‍ അമാലും സുല്‍ഫത്തും ആര്‍ക്കൊപ്പമായിരിക്കും, കാണൂ!

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുന്നൊരു സിനിമയ്ക്ക് വേണ്ടിയാണ് സിനിമാലോകവും ആരാധകരും ഒരേ പോലെ കാത്തിരിക്കുന്നത്. നേരത്തെ ഇരുവരും ഒരുമിച്ചുള്ള ചിത്രത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇതുവരെയും അത്തരത്തിലൊരു കാര്യത്തിന് ഔദ്യോഗികസ്ഥിരീകരണം ലഭിച്ചിട്ടില്ല. മെഗാസ്റ്റാറും മകനും ഒരുമിച്ചെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്ന് ചുരുക്കം.

സ്‌ക്രീനില്‍ ഇരുവരും ഒരുമിച്ചെത്തുന്നില്ലെങ്കിലും തിയേറ്ററുകളില്‍ ഒരേ സമയം എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടിയുടെ പരോളും ദുല്‍ഖര്‍ സല്‍മാന്റെ മഹാനദിയും ഒദേ ദിനത്തിലാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയാല്‍ ഏതാദ്യം കാണുമെന്നുള്ള കണ്‍ഫ്യൂഷനും ആരാധകര്‍ക്കുണ്ട്.


മമ്മൂട്ടിയും ദുല്‍ഖറും

മലയാള സിനിമയുടെ സ്വന്തം താരമായ മെഗാസ്റ്റാറും മകനും ഒരുമിച്ചെത്തുന്നതാണ് ആരാധകരുടെ വലിയൊരാഗ്രഹം. എന്നാല്‍ അടുത്തെങ്ങും ഇത്തരത്തിലൊരു താരസമാഗമം നടക്കാനുള്ള സാധ്യതയുമില്ല. വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് ഇവരുടെ ലിസ്റ്റിലുള്ളത്.


ദുല്‍ഖറിന്റെ വരവ്

മമ്മൂട്ടിയുടെ പിന്നാലെയാണ് സിനിമയിലേക്കെത്തിയതെങ്കിലും താരപുത്രന്റെ അരങ്ങേറ്റമെന്ന കൊട്ടിഘോഷിക്കലൊന്നും ദുല്‍ഖറിന്റെ കാര്യത്തില്‍ ആവര്‍ത്തിച്ചിരുന്നില്ല. നവാഗത സംവിധായകനൊപ്പമാണ് ദുല്‍ഖര്‍ തുടങ്ങിയത്.


മമ്മൂട്ടി ആഗ്രഹിച്ചതും അതായിരുന്നു

മകന്‍ സ്വന്തമായി സിനിമയിലേക്കെത്തി കഴിവ് തെളിയിക്കുന്നതിനോടായിരുന്നു മമ്മൂട്ടിക്ക് താല്ഡപര്യം. മകന്റെ അരങ്ങേറ്റത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി അദ്ദേഹം ഒപ്പമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിലൂടെയായിരുന്നില്ല ദുല്‍ഖര്‍ അറിയപ്പെട്ടതും സ്വീകാര്യത ലഭിച്ചതും.


സിനിമ തിരഞ്ഞെടുക്കുന്നതിന്

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മമ്മൂട്ടി ദുല്‍ഖറിന് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളായിരുന്നുവെങ്കിലും പിന്നീടാണ് ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് താരപുത്രന്‍ തെളിയിച്ചത്.


ഒരേ ദിവസത്തില്‍ റീലീസ്

മമ്മൂട്ടിയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ദിവസമാണ് മാര്‍ച്ച് 31. മെഗാസ്റ്റാറിന്റെയും താരപുത്രന്റെയും സിനിമ ഒരുമിച്ചെത്തുമ്പോള്‍ ഏതാ കാണണമെന്ന ആശങ്കയിലാണ് ഇവര്‍.


പരോളും മഹാനദിയും

നവഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത സിനിമയാണ് പരോള്‍. കമ്യൂണിസ്റ്റ് അനുഭാവിയായ സഖാവ് അലക്‌സിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. തെന്നിന്ത്യന്‍ താരറാണി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനദി.


ദുല്‍ഖറിന്റെ അന്യഭാഷാ ചിത്രം

മലയാളത്തിന്റെ സ്വന്തം താരപുത്രനായ ദുല്‍ഖര്‍ സല്‍മാനോട് മകനേ മടങ്ങി വരൂ എന്നാണ് മലയാള സിനിമ ഇപ്പോള്‍ പറയുന്നത്. അന്യഭാഷയില്‍ നിന്നും അത്രയധികം അവസരങ്ങളാണ് ഈ താരപുത്രനെ തേടിയെത്തുന്നത്. മഹാനദിയുടെ തമിഴ് പതിപ്പാണ് മാര്‍ച്ച് 31ന് റിലീസ് ചെയ്യുന്നത്.മമ്മൂട്ടിയുടെ അബ്രഹാമിനെ റാഞ്ചി സൂര്യ ടിവി, ചിത്രീകരണം കഴിഞ്ഞില്ല അതിന് മുന്‍പേ റൈറ്റ് വിറ്റുപോയി!


ദുല്‍ഖറിന് ജാഡയാണെന്നാരും പറയില്ലല്ലോ, മകനെക്കുറിച്ചോര്‍ത്ത് ഇക്കയുടെ ആശ്വാസം ഇങ്ങനെയാണ്, കാണാം!


മോഹന്‍ലാലിന് വേണ്ടി മാറി നിന്നു? മമ്മൂട്ടി ദൃശ്യം നിരസിച്ചതിന് പിന്നിലെ യഥാര്‍ത്ഥകാരണം ഇതായിരുന്നോ?

English summary
Mammootty and Dulquer Salmaan release clash

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam