»   » ദുല്‍ഖര്‍ സല്‍മാന്‍ ആര്‍മിക്കാരനാവുന്നു,സോലോയിലെ പുതിയ ഗെറ്റപ്പ് !!

ദുല്‍ഖര്‍ സല്‍മാന്‍ ആര്‍മിക്കാരനാവുന്നു,സോലോയിലെ പുതിയ ഗെറ്റപ്പ് !!

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്ന സോളോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഡിക്യു ആരാധകര്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊമ്ടിരിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാന്‍രെ പുതിയ ലുക്കും പുറത്തു വിട്ടിട്ടുള്ളത്.

ക്ലീന്‍ ഷേവും പറ്റെ വെട്ടിയ മുടിയുമായി ആര്‍മി ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന സോളോയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് ഡിക്യു പ്രത്യക്ഷപ്പെടുന്നത്.

Solo

ആര്‍ത്തി വെങ്കിടേഷ്, ആന്‍ അഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍, ആശ ജയറാം തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സംവിധായകന്‍ സസ്‌പെന്‍സായി നില നിര്‍ത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ദുല്‍ഖറിന്റെ ലുക്ക് വൈറലായത്.

English summary
Dulquer was recently spotted in an army man’s look from the sets of Solo. He was seen with a closely cropped hair cut and a clean shaven look. This is Dulquer’s third avatar in Solo. Earlier, he was seen in a gangster’s look and later with a dreadlocks hair.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam