»   » പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറിനെ നേരിട്ടെത്തി ഞെട്ടിച്ച് രണ്ട് തെന്നിന്ത്യന്‍ താരങ്ങള്‍!!!

പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറിനെ നേരിട്ടെത്തി ഞെട്ടിച്ച് രണ്ട് തെന്നിന്ത്യന്‍ താരങ്ങള്‍!!!

By: Karthi
Subscribe to Filmibeat Malayalam

കുഞ്ഞിക്ക എന്ന ഓമനപ്പേരില്‍ മലയാളി പ്രേക്ഷകര്‍ വിളിക്കുന്ന ദുല്‍ഖറിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ആരാധകര്‍ക്കായി പങ്കുവച്ചാണ് താരം ആരാധകരെ ഞെട്ടിച്ചത്. രണ്ട് ചിത്രങ്ങളിലെ പോസ്റ്ററുകളും ഒരു ടീസറുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടിയുടെ അണിയറ പ്രവര്‍ത്തകരുടെ പിറന്നാള്‍ ആശംസയും താരത്തെ ഞെട്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് താരത്തെ ഞെട്ടിച്ചുകൊണ്ട് രണ്ട് തെന്നിന്ത്യന്‍ താരങ്ങള്‍ നേരിട്ട് അവതരിച്ചത്. 

Dulquer Salmaan

ദുല്‍ഖറിന്റെ പ്രിയ മിത്രങ്ങളായ റാണ ദഗ്ഗുപതിയും വിക്രം പ്രഭുവുമാണ് ദുല്‍ഖറിന് ആശംസകളുമായി നേരിട്ട് എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരിമാണ് ഇരുവരും ദുല്‍ഖറിനെ കാണാന്‍ എത്തിയത്. ഈ സന്തോഷം ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുയും ചെയ്തു, ഒപ്പം ഇരുവര്‍ക്കുമുള്ള ചിത്രങ്ങളും. പെരുന്നാള്‍ ദിനത്തില്‍ ദുല്‍ഖറിന്റെ വീട്ടില്‍ വിക്രം പ്രഭു എത്തിയിരുന്നു. 

ദുല്‍ഖര്‍ സല്‍മാനും വിക്രം പ്രഭവും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ബന്ധമാണ്. ഇവരുവരും ബോംബെയിലെ ബാരി ജോണ്‍ ആക്ടിംഗ് സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചിരുന്നവരാണ്. അന്ന് മുതലുള്ള സൗഹൃദമാണ് ഇരുവരും തമ്മില്‍. നാഗചൈതന്യ വഴിയാണ് ദുല്‍ഖര്‍ റാണയെ പരിചയപ്പെടുന്നത്. നാഗചൈതന്യയുടെ ആത്മ മിത്രമാണ് റാണ. ദുല്‍ഖറും റാണയും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങളേയും പോസ്റ്റുകളേയും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. 

First Picture Of Dulquer Salmaan's Daughter Is Out Now

English summary
Rana Daggubati and Vikram Prabhu are those actors who surprised Dulquer Salman on his birthday with unexpected visit in the birthday eve.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam