»   » കൂട്ടത്തില്‍ ഗോളടിച്ച് ദുല്‍ഖറിന്റെ റെക്കോര്‍ഡ്! 50 കോടി ഇല്ലെങ്കിലും 20ൽ ട്രിപ്പിളടിച്ച് കുഞ്ഞിക്ക

കൂട്ടത്തില്‍ ഗോളടിച്ച് ദുല്‍ഖറിന്റെ റെക്കോര്‍ഡ്! 50 കോടി ഇല്ലെങ്കിലും 20ൽ ട്രിപ്പിളടിച്ച് കുഞ്ഞിക്ക

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ റെക്കോര്‍ഡുകളുടെ കാലമാണ്. 20, കോടി, 50 കോടി, 100 കോടി അങ്ങനെ ബോക്‌സ് ഓഫീസിലെ ഓരോ നേട്ടങ്ങളും റെക്കോര്‍ഡുകളായി മാറുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, നിവിന്‍ പോളി അങ്ങനെ എല്ലാവര്‍ക്കും ഉണ്ട് റെക്കോര്‍ഡുകള്‍. ഇവരെല്ലാം അമ്പത് കോടിക്ക് മുകളില്‍ കളക്ട് ചെയ്തിട്ടുള്ള താരങ്ങളാണ്.

സംശയം വേണ്ട, രണ്ടാമൂഴം തുടങ്ങുന്നു... ഡേറ്റ് പ്രഖ്യാപിച്ച് സംവിധായകന്‍! ചിത്രം ഒരുങ്ങുന്നതിങ്ങനെ...

തിയറ്റര്‍ തകര്‍ക്കാനും രാമലീലയെ ബഹിഷ്‌കരിക്കാനും പറഞ്ഞവര്‍ എവിടെ? രാമലീല 30 പിന്നിട്ടു...

മലയാള സിനിമയിലെ ശക്തമായ യുവതാര സാന്നിദ്ധ്യമായിട്ടും 50 കോടി ക്ലബ്ബില്‍ ഇടം കണ്ടെത്താന്‍ ദുല്‍ഖറിന് സാധിച്ചിട്ടില്ല. അതേ സമയം 20 കോടി ക്ലബ്ബില്‍ മൂന്നാമതും ഇടം നേടാന്‍ ആരാധകരുടെ കുഞ്ഞിക്കയ്ക്കായി. ഇതില്‍ രണ്ടും കൂട്ടത്തിലടിച്ച ഗോളായിരുന്നു എന്ന് മാത്രം.

20ല്‍ ട്രിപ്പിളടിച്ച് ദുല്‍ഖര്‍

20 കോടി ക്ലബ്ബില്‍ മൂന്നാമതും ഇടം നേടിയിരിക്കുകയാണ് ദുല്‍ഖര്‍. ബാംഗ്ലൂര്‍ ഡെയ്‌സ്, ചാര്‍ലി എന്നിവയോടൊപ്പം സൗബിന്‍ ചിത്രം പറവയും 20 കോടി കളക്ഷന്‍ പിന്നിട്ടതോടെ ദുല്‍ഖറിന്റെ ക്രെഡിറ്റില്‍ മൂന്നാമത്തെ 20 കോടി ചിത്രമായി.

ബാംഗ്ലൂര്‍ ഡെയ്‌സ്

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്‌സ് ആണ് ദുല്‍ഖറിന്റെ കരിയറിലെ ആദ്യത്തെ 20 കോടി ചിത്രം. എന്നാല്‍ ഇത് ഒരിക്കലും ദുല്‍ഖറിന് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്നതല്ല.

ചാര്‍ലി

ഉണ്ണി ആറിന്റെ രചനയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ചാര്‍ലി. ദുല്‍ഖര്‍, പാര്‍വ്വതി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. യുവ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 20 കോടിയിലേറെ കളക്ഷന്‍ നേടി.

പറവ

ഒടുവിലായി 20 കോടി ക്ലബ്ബില്‍ ഇടം നേടിയ ദുല്‍ഖര്‍ ചിത്രമാണ് പറവ. നടന്‍ സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പറവ. ഷെയ്ന്‍ നിഗം നായകനായി എത്തിയ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്.

പേര് ദുല്‍ഖറിന്

പറവയുടെ റിലീസിന് മുന്നേ തന്റെ കഥപാത്രത്തേക്കുറിച്ച് ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. സ്‌ക്രീനില്‍ 20 മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. എന്നാല്‍ അതിഥി വേഷത്തിലെത്തിയ ചിത്രത്തേയും ദുല്‍ഖര്‍ ചിത്രമായി ആരാധകര്‍ കൊണ്ടാടി.

ഒറ്റയ്ക്ക് നേടിയ ചാര്‍ലി

മൂന്നില്‍ രണ്ട് ചിത്രങ്ങളും വ്യക്തമായി സ്വന്തം പേര് മാത്രം പറയാന്‍ ദുല്‍ഖറിന് സാധിക്കാത്തപ്പോള്‍ ചാര്‍ലി മാത്രം വ്യത്യസ്തമായി. ബാംഗ്ലൂര്‍ ഡെയ്‌സില്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നാണെന്നത് പരിഗണിക്കുമ്പോള്# പറവയിലെ അതിഥി വേഷം അപവാദമാകുന്നു.

ഫഹദും നിവിന്‍ പോളിയും

ദുല്‍ഖര്‍ 20 കോടിയില്‍ ട്രിപ്പിള്‍ നേടി മൂന്നിലധികം 20 കോടി നേടിയ വരാണ് ഫഹദും നിവിന്‍ പോളിയും. 50 കോടി നേടിയ പ്രേമം മുതല്‍ ഇങ്ങോട്ട് സഖാവ് ഒഴികെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള വരെ 20 കോടി നേടിയവയാണ്. ബാംഗ്ലൂര്‍ ഡെയ്‌സ്, മഹേഷിന്റെ പ്രതികാരം, ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നിവയും ഫഹദിന്റെ 20 കോടി ചിത്രങ്ങളാണ്.

English summary
Dulquer Salmaan enters 20 crore club for the third time. His latest movie Parava also cross 20 crores from Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam