»   » കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ ലാല്‍ അല്ല ദുല്‍ഖര്‍ തന്നെ മുന്നില്‍; സാറ്റലൈറ്റ് റേറ്റ് ഒന്നു നോക്കൂ...

കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ ലാല്‍ അല്ല ദുല്‍ഖര്‍ തന്നെ മുന്നില്‍; സാറ്റലൈറ്റ് റേറ്റ് ഒന്നു നോക്കൂ...

Posted By: Nihara
Subscribe to Filmibeat Malayalam

പ്രതിസന്ധികളൊക്കെ മാറി മലയാള സിനിമ വീണ്ടും സജീവമാവുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ ഉത്സാഹത്തിമര്‍പ്പിലാണ്. റിലീസ് ചെയ്ത ചിത്രങ്ങളായ ജോമോന്റെ സുവിശേഷങ്ങളും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറിനോടാണ് യുവതാരങ്ങളില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം മത്സരിക്കുന്നത്. യുവതലമുറയുടെ തന്നെ ഹരമായി മാറിയ ഡിക്യുവിന്റെ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മുന്‍പൊരിക്കലും കാണാത്ത രൂപഭാവത്തിലാണ് ജോമോനില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടത്. നൂറുകോടി ചിത്രമായ പുലിമുരുകന് ശേഷം തിയേറ്രറുകളിലെത്തിയ കുടുംബ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. സാറ്റലൈറ്റ് വിതരണത്തില്‍ ഇരു ചിത്രങ്ങളും തമ്മില്‍ കടുത്ത മത്സരത്തിലാണ്.

മുന്തിരിവള്ളിയെ പിന്തള്ളി ജോമോന്‍

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരുടെ ചിത്രങ്ങളുടെ സാറ്റലൈറ്റ് വിതരണാവകാശത്തിനായിരുന്നു മുന്‍പ് കൂടുതല്‍ ഡിമാന്‍ഡ്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികളാകെ മാറി മറിഞ്ഞു. 6.10 കോടിക്ക് മഴവില്‍ മനോരമയാണ് ജോമോന്റെ സുവിശേഷങ്ങളുടെ സാറ്റലൈറ്റ് വിതരണാവകാശം സ്വന്തമാക്കിയത്.

സത്യന്‍ അന്തിക്കാടും ഡിക്യുവും

കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാടും യുവജനതയുടെ ഹരമായി മാറിയ ദുല്‍ഖര്‍ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്മസിന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം സിനിമാ പ്രതിസന്ധി കാരണം അനിശ്ചിതമായി നീളുകയായിരുന്നു.

മുന്തിരിവള്ളി സ്വന്തമാക്കിയത് സൂര്യടിവി

5.80 കോടി രൂപയ്ക്കാണ് മുന്തിരിവള്ളിയുടെ വിതരണാവകാശം സൂര്യ ടിവി സ്വന്തമാക്കിയത്. പിലുമുരുകന് ശേഷം ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രവും ലക്ഷ്യമിട്ടത് കുടുംബപ്രേക്ഷകരെയാണ്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുടുംബ കഥയുമായി മോഹന്‍ലാലും സംഘവും

വെള്ളിമൂങ്ങ സമ്മാനിച്ച വിജയത്തിന് ശേഷം ജിബു ജേക്കബ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. തികച്ചും കുടുംബ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

English summary
Jomonte Suvisheshangal starring Dulquer Salmaan was the first to hit screens on January 19 followed by Mohanlal’s Munthirivallikal Thalirkkumbol on 20. Both the movies opened to good response from the family audience. Dulquer once gain proved his crowd pulling ability by registering the non Pulimurugan record for the highest grosser in Kerala. The young star has once again bettered Mohanlal in the satellite rights price.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam