»   » ചാര്‍ലി റിലീസായിട്ട് ഒരുവര്‍ഷം എന്തുകൊണ്ട് ചിത്രം തനിക്ക് സ്പെഷ്യല്‍ എന്ന് ഡിക്യു

ചാര്‍ലി റിലീസായിട്ട് ഒരുവര്‍ഷം എന്തുകൊണ്ട് ചിത്രം തനിക്ക് സ്പെഷ്യല്‍ എന്ന് ഡിക്യു

Posted By: Nihara
Subscribe to Filmibeat Malayalam

യുവതലമുറയുടെ സ്വന്തം ഹീറോയായ ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി സിനിമ പുറത്തിറങ്ങിയിട്ട് ഒരുവര്‍ഷമായെന്ന് ഓര്‍മ്മപ്പെടുത്തലുമായി ഡിക്യു വിന്റെ ഫേസ് ബുക്ക് പോസ്റ്റ്. നവമാധ്യമങ്ങളില്‍ വളരെ ആക്ടീവായ താരത്തിന്റെ പോസ്റ്റുകള്‍ വൈറലാവുന്നത് നിമിഷനേരം കൊണ്ടാണ്. ചാര്‍ലി കഴിഞ്ഞ് ഒരു വര്‍ഷമായെന്ന് വിശ്വസിക്കാന്‍ ഡിക്യുവിന് മാത്രമല്ല ആരാധകര്‍ക്കും പറ്റുന്നില്ല.

അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഡിക്യു പോസ്റ്റ് ചെയ്ത കുറിപ്പും ഫോട്ടോയും നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. കണ്ണുചിമ്മി തുറക്കുന്നത് പോലെയാണ് അഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയതെന്ന് താരം ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. ഡിക്യൂവിന്റെ കരിയറിലെ മികച്ച മാറ്റത്തിന് കാരണമായ ചാര്‍ലിയെക്കുറിച്ചാണ് ഇത്തവണ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ജീവിതം മാറ്റി മറിച്ച സിനിമ

ചാര്‍ലി സിനിമ പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷമായെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. കരിയറിനെ തന്നെ മാറ്റി മറിച്ച സിനിമ കൂടിയാണ് ചാര്‍ലി. ചിത്രത്തിലെ ലുക്കിനെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ താന്‍ ഏറെ ത്രില്ലടിച്ചിരുന്നുവെന്നും ഡിക്യു.

ആദ്യ ദേശീയ അവാര്‍ഡ് നേടിത്തന്ന ചിത്രം

ചാര്‍ലിയിലൂടെയാണ് ദുല്‍ഖറിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. മുന്‍പ് ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ടെങ്കിലും ദേശീയ തലത്തിലുള്ള പുരസ്‌കാരം ആദ്യമായി ഡിക്യുവിനെ തേടിയെത്തിയത് ചാര്‍ലിയിലെ അഭിനയ പ്രകടനത്തിലൂടെയാണ്.

സഹപ്രവര്‍ത്തകരെയും ഓര്‍ക്കുന്നു

ചാര്‍ലിയുടെ പിന്നിലും മുന്നിലുമായി പ്രവര്‍ത്തിച്ച എല്ലാവരെക്കുറിച്ചും ഡിക്യു പരാമര്‍ശിച്ചിട്ടുണ്ട്.നെടുമുടി വേണു, സൗബിന്‍, ചെമ്പന്‍ വിനോദ് എന്നിവരോടൊപ്പമുള്ള അനുഭവങ്ങള്‍ ഡിക്യ മാത്രമല്ല പ്രേക്ഷകരും ഓര്‍ത്തിരിക്കുന്നുണ്ട്. പാര്‍വതിയും അപര്‍ണ്ണയുമാണ് ചിത്രത്തിലെ സൂപ്പര്‍ ഹീറോയിന്‍സ് എന്നും ഡിക്യു പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചാര്‍ലിയുടെ പിന്നിലുള്ളവരെയും ഓര്‍ക്കുന്നു

സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, തിരക്കഥാകൃത്ത് ഉണ്ണി ആര്‍, ചിത്രത്തിന് സംഗീതമൊരുക്കിയ ഗോപീസുന്ദര്‍, നിര്‍മ്മാതാക്കളായ ജോജു, ഷിബിന്‍ എന്നിവരുടെ പ്രവര്‍ത്തനെത്തെക്കുറിച്ചും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. എപ്പോഴും ചാര്‍ലി തനിക്ക് സ്‌പെഷലാണെന്നും താരം പറയുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ചിത്രത്തെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും പറഞ്ഞാണ് ഡിക്യു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ചിരിച്ചു കൊണ്ടിരിക്കുന്ന ചാര്‍ലിയുടെ ഫോട്ടോയും കുറിപ്പിന് താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റ് വായിക്കാം
ദുല്‍ഖര്‍ സല്‍മാന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

English summary
Dulquer Salman's facebook post about charlie at the tome of first anniversary. remember Charlie memories"Cant believe it's been 1 year of #Charlie ! What a life changing film ! From the time of hearing the idea to deciding the look, training for it to filming it, and all the way to the end product. Loved by so many.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam