»   »  ദുല്‍ഖര്‍ ഇനി ബോളിവുഡ് 'പയ്യ'ന്‍?

ദുല്‍ഖര്‍ ഇനി ബോളിവുഡ് 'പയ്യ'ന്‍?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/dulquer-salmaan-gets-ticket-to-bollywood-2-102421.html">Next »</a></li></ul>
Mammootty-Dulker
സിനിമയിലേക്ക് എത്തിപ്പെടാനുള്ള ഏറ്റവും നല്ല ഗോവണിയാണ് സൂപ്പര്‍താരത്തിന്റെ മകനെന്ന ഖ്യാതി. സൂപ്പറിന്റെ മകനെന്ന ഒറ്റക്കാരണത്താല്‍ ജനം പയ്യന്‍സിനെ കാര്യമായൊന്ന് ശ്രദ്ധിയ്ക്കും. നല്ലൊരു തുടക്കം കിട്ടാന്‍ അതു തന്നെ ധാരാണം.

സെക്കന്റ് ഷോയിലൂടെ അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാനെന്ന ചെറുപ്പക്കാരന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് മമ്മൂട്ടിയുടെ പുത്രനെന്ന പേരായിരുന്നു. ഇപ്പോഴതെല്ലാം പഴങ്കഥയായി മാറുകയാണ്. രണ്ടാമത്തെ ചിത്രം തിയറ്ററുകളിലെത്തും മുമ്പെ പയ്യന്‍സ് മലയാളത്തിന്റെ അതിര്‍ത്തികള്‍ കടന്ന് കുതിയ്ക്കാനൊരുങ്ങുകയാണ്. താരപുത്രനെന്ന ലേബല്‍ ഇനി അധികകാലത്തേക്ക് വേണ്ടെന്ന സൂചനകളാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രേക്ഷകന് തരുന്നത്.

തമിഴിലെ അരങ്ങേറ്റ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ബോളിവുഡിലും മമ്മൂട്ടി പുത്രന്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത പലരിലും അസൂയ ജനിപ്പിയ്ക്കുമെന്നുറപ്പാണ്. സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പല യുവതാരങ്ങള്‍ക്കും ലഭിയ്ക്കാത്തൊരു ഗോള്‍ഡന്‍ ചാന്‍സാണ് ദുല്‍ഖറിനെ തേടിയെത്തിയിരിക്കുന്നത്.

തമിഴില്‍ കാര്‍ത്തിക്കിനെ നായകനാക്കി ലിംഗുസ്വാമി ഒരുക്കിയ സൂപ്പര്‍ഹിറ്റ് മൂവി പയ്യയുടെ ഹിന്ദി റീമേക്കില്‍ ദുല്‍ഖര്‍ നായകനാവുമെന്നാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. ബോളിവുഡിലെ അരങ്ങേറ്റം ഗംഭീരമാവാണെന്ന കരുതലിലാണ് പയ്യ പോലൊരു കൊമേഴ്‌സ്യല്‍ ഹിറ്റിന്റെ റീമേക്കിന് ദുല്‍ഖര്‍ തയാറായതെന്ന് സിനിമാവൃത്തങ്ങളില്‍ സംസാരമുണ്ട്.

സെക്കന്റ് ഷോ ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയമൊന്നും നേടിയിരുന്നില്ല. എന്നാല്‍ സാമ്പത്തികമായി വലിയ നഷ്ടവുമുണ്ടാക്കിയില്ല. അതേസമയം ഒരു യുവതാരത്തെ സംബന്ധിച്ചിടത്തോളം നല്ലൊരു തുടക്കമാണ് സെക്കന്റ് ഷോയിലൂടെ ദുല്‍ഖറിന് സമ്മാനിച്ചത്. ഈ അനുകൂല സാഹചര്യം നിലനിര്‍ത്താനായി കരിയറില്‍ സൂക്ഷ്മതയോടെയാണ് ദുല്‍ഖര്‍ ചുവടുവെയ്ക്കുന്നത്.
അടുത്ത പേജില്‍
മമ്മൂട്ടിയ്ക്ക് കഴിയാഞ്ഞത് ദുല്‍ഖറിനാവുമോ?

<ul id="pagination-digg"><li class="next"><a href="/news/dulquer-salmaan-gets-ticket-to-bollywood-2-102421.html">Next »</a></li></ul>
English summary
The man in question is actor Mammootty's one-film-old son, Dulquer Salmaan, who debuted in Mollywood with Second Show

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam