For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖര്‍ സല്‍മാന്റെ കൈയ്യില്‍ ടാറ്റൂ? ആ കറുത്ത സ്റ്റിക്കറിന് പിന്നിലെ രഹസ്യം ഇതാണ്! കാണൂ

  |

  യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന് ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ താരമാണ് ഈ താരപുത്രന്‍. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ദുല്‍ഖറിന് തുടക്കത്തില്‍ താരപുത്രന്‍ ഇമേജ് സഹായകമായിരുന്നുവെങ്കിലും പിന്നീട് തന്റേതായ ഇടം നേടിയെടുത്ത് മുന്നേറുകയായിരുന്നു അദ്ദേഹം. സിനിമയില്‍ സ്ഥായിയായി നിലനില്‍ക്കണമെങ്കില്‍ താരപുത്രനെന്ന ഇമേജ് മാത്രം പോരെന്ന് താരം നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. ആദ്യ കാലത്ത് സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീട് ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഡിക്യു തെളിയിക്കുകയായിരുന്നു.

  പ്രായം പത്തറുപതായി! ഇവര്‍ക്കെന്തൊരു എനര്‍ജി! മമ്മൂട്ടിക്കും മോഹന്‍ലാലിനും അറഞ്ചം പുറഞ്ചം ട്രോള്‍!

  താരപുത്രനും യുവതാരവുമെന്ന ഇമേജുകളൊക്കെയുണ്ടെങ്കിലും സാധാരണക്കാരാനായി ജീവിക്കാനും പെരുമാറാനും അറിയാമെന്നും ദുല്‍ഖര്‍ തെളിയിച്ചിരുന്നു. തന്നെക്കാണാനെത്തിയ ആരാധകരോട് വളരെ സൗമ്യമായി പെരുമാറുകയും മകള്‍ ഉറങ്ങുകയാണെന്നുമറിയിക്കുന്ന താരപുത്രന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പോവല്ലേ കുഞ്ഞിക്കയെന്ന വിളിക്ക് പിന്നാലെയായാണ് അദ്ദേഹം ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കുശലം പറഞ്ഞതും സെല്‍ഫിക്കായി പോസ് ചെയ്തതും. ദുല്‍ഖറിന്‍രെ സ്റ്റൈലും വസ്ത്രധാരണവുമൊക്കെ എക്കാലത്തും പ്രേക്ഷകരെ ആകര്‍ഷിക്കാറുണ്ട്. കഴിഞ്ഞ ദിവസം വൃത്തത്തിന്റെ ചടങ്ങിലേക്കെത്തിയ താരത്തെ കണ്ടപ്പോഴാണ് പലരും ടാറ്റൂവിനെക്കുറിച്ച് ചോദിച്ചത്.

  മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമയായിരുന്നു അത്! മാധവിക്കുട്ടിയുടെ വാക്കുകളാണ് അന്ന് രക്ഷയായത്!

  ടാറ്റൂ ചെയ്തോ ?

  ടാറ്റൂ ചെയ്തോ ?

  താരങ്ങളുടെ സ്റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റിനെക്കുറിച്ചറിയാനും സൗന്ദര്യ സങ്കല്‍പ്പത്തെക്കുറിച്ചുമൊക്കെ അറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. സിനിമകള്‍ക്കായി വ്യത്യസ്ത മേക്കോവറുകളാണ് താരങ്ങള്‍ നടത്താറുള്ളതും. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് മേക്കോവര്‍ ചിത്രങ്ങളും സീക്രട്ടുമൊക്കെ വൈറലായി മാറുന്നത്. ശരീരഭാരം കൂട്ടുന്നതും കുറയ്ക്കുന്നതും മാത്രമല്ല ഗെറ്റപ്പിലും താരങ്ങള്‍ പരീക്ഷണം നടത്താറുണ്ട്. ഗൗതമി നായര്‍ സംവിധാനം ചെയ്യുന്ന സിനിമയായ വൃത്തത്തിന്റെ പൂജ ചടങ്ങിനായി എത്തിയപ്പോഴായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ടാറ്റൂ കുത്തിയോ എന്ന സംശയവുമായി ആരാധകരെത്തിയത്.

  കറുത്ത വരകള്‍

  കറുത്ത വരകള്‍

  ഇരുകൈകളിലുമായി കണ്ട കറുത്ത വരകളാണ് ടാറ്റൂ സംശയം വര്‍ധിപ്പിച്ചത്. സംസാരിക്കുന്നതിനിടയിലും മറ്റുമായി താരം കൈ ഉയര്‍ത്തിയപ്പോഴും എല്ലാവരും ശ്രദ്ധിച്ചത് ആ വരകളായിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ആരാധകര്‍ അതേക്കുറിച്ചുള്ള സംശയങ്ങളും ഉന്നയിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ ഇങ്ങനെ ടാറ്റൂ കുത്തുമോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്.

  സോയ ഫാക്ടറിനായി

  സോയ ഫാക്ടറിനായി

  ഭാഷാഭേദമില്ലാതെ അഭിനയിക്കാനും തിരിച്ചറിയപ്പെടാനും ഭാഗ്യം ലഭിക്കുകയെന്നത് ചില്ലറ കാര്യമല്ല. താരപുത്രന്‍ ഇമേജ് തുടക്കത്തില്‍ സഹായകമായിരുന്നുവെങ്കിലും പിന്നീട് അതുക്കും അപ്പുറത്ത് സ്വന്തമായ ഇടം കണ്ടെത്തിയാണ് ദുല്‍ഖര്‍ മാറിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സാന്നിധ്യം അറിയിച്ച ദുല്‍ഖര്‍ കര്‍വാന്‍ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായി മാറിയിരുന്നു അദ്ദേഹം. രണ്ടാമത്തെ ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിന് വേണ്ടിയാണ് താരപുത്രന്‍ ടാറ്റൂ ചെയ്തതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

  മായ്ക്കുന്നതിനായി

  മായ്ക്കുന്നതിനായി

  ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ സോയ ഫാക്ടറില്‍ എത്തുന്നതെന്നും വിരാട് കോലിയായാണ് താരം പ്രതിനിധീകരിക്കുന്നതെന്നുമായിരുന്നു തുടക്കത്തില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ കോലിയെ അല്ല താന്‍ അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ തന്നെ രംഗത്തുവന്നതോടെ അത്തരത്തിലുള്ള പ്രചാരണം അവസാനിക്കുകയായിരുന്നു. സോയ ഫാക്ടറില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന താരത്തിന്‍രെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ സിനിമയ്ക്കായാണ് താരപുത്രന്‍ ടാറ്റൂ ചെയ്തതെന്നും അത് മായ്ക്കുകയാണെന്നും അതിന് സമയമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  ബോളിവുഡിലും മികച്ച സ്വീകാര്യത

  ബോളിവുഡിലും മികച്ച സ്വീകാര്യത

  ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിച്ച് മുന്നേറുന്ന താരപുത്രന്‍ ബോളിവുഡിലെത്തിയപ്പോഴും നിരാശപ്പെടുത്തിയിരുന്നില്ല. ആദ്യ സിനിമയിലെ പ്രകചനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന അരങ്ങേറ്റം കൂടിയായിരുന്നു ഇത്. സോയ ഫാക്ടറിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  അന്യഭാഷകളിലും വരവറിയിച്ചു

  അന്യഭാഷകളിലും വരവറിയിച്ചു

  മലയാളത്തിന് പിന്നാലെ തന്നെ ദുല്‍ഖര്‍ തമിഴിലേക്കെത്തിയിരുന്നു. എന്നാല്‍ തെലുങ്ക് സ്വായത്തമാക്കുന്നത് അത്ര എളുപ്പമല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. കീര്‍ത്തി സുരേഷിനൊപ്പം അഭിനയിച്ച മഹാനടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ജെമിനി ഗണേശനായാണ് താരപുത്രനെത്തിയത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് ലഭിച്ചത്.

  പാട്ടിലും വിട്ടുകൊടുത്തില്ല

  പാട്ടിലും വിട്ടുകൊടുത്തില്ല

  അഭിനയം മാത്രമല്ല ആലാപനത്തിലും താന്‍ മോശമല്ലെന്ന് താരപുത്രന്‍ നേരത്തെ തെളിയിച്ചിരുന്നു. അടുത്തിടെ അമ്മ നടത്തി പ്രത്യേക സ്റ്റേജ് ഷോയായ ഒന്നാണ് നമ്മളിലായിരുന്നു താരപുത്രന്‍ പാട്ടുമായെത്തിയത്. മധു ബാലകൃഷ്ണനൊപ്പമായിരുന്നു ദുല്‍ഖര്‍ പാടിയത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ തരംഗമായി മാറിയിരുന്നു. അന്യഭാഷയിലേക്കെത്തിയപ്പോഴും മലയാളത്തെ കൈവിടാതെ കൊണ്ടുപോവുകയാണ് അദ്ദേഹം.

  ഗൗതമിക്കും സണ്ണിച്ചനും ആശംസ

  ഗൗതമിക്കും സണ്ണിച്ചനും ആശംസ

  തന്റെ ആദ്യ സിനിമയിലെ നായികയായ ഗൗതമിയുടെ പുതിയ ചുവട് വെയ്പിന് ആശംസ അറിയിച്ച് ദുല്‍ഖര്‍ എത്തിയിരുന്നു. വൃത്തമെന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നായകനായെത്തുന്നത് സണ്ണി വെയ്‌നാണ്. ഗൗതമി എപ്പോഴും തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണെന്നും പുതിയ കാല്‍ വെപ്പിന് എല്ലാവിധ പിന്തുണയുമുണ്ടെന്നും താരം പറഞ്ഞിരുന്നു. അന്ന് തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരേയൊരു പെണ്‍കൊടിയായിരുന്നു ഗൗതമി. ഇന്നിപ്പോള്‍ വനിതാ സിനിമാപ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തി സിനിമയെടുക്കുകയാണ് ഗൗതമിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

  English summary
  Dulquer Salmaan going to remove his tattoo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X