»   » സിനിമയും ബിസിനസ്സും ദുല്‍ഖര്‍ തിരക്കിലാണ്

സിനിമയും ബിസിനസ്സും ദുല്‍ഖര്‍ തിരക്കിലാണ്

Posted By:
Subscribe to Filmibeat Malayalam
മോളിവുഡില്‍ പുതിയ ഉയരങ്ങളിലേക്ക് പറക്കുകയാണ് മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍. തിരക്കേറിയ സിനിമാജീവിതത്തിനിടെ തന്റെ ബിസിനസ്സ് തിരക്കുകള്‍ക്കും താരപുത്രന്‍ സമയം കണ്ടെത്തുന്നു.

വെറും മൂന്ന് സിനിമ കൊണ്ട് യുവനിരയില്‍ തന്റേതായ ഇടംകണ്ടെത്തിയ ദുല്‍ഖര്‍ കഴിഞ്ഞദിവസം ബാംഗ്ലൂരിലുണ്ടായിരുന്നു. തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി ശൃംഖലയുടെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ദുല്‍ഖര്‍ ഉദ്യാനനഗരിയിലെത്തിയത്.

ദിവസം മുഴുവന്‍ തിരക്കാണ്. എപ്പോഴെങ്കിലും വീണുകിട്ടുന്ന ഫ്രീ ടൈമില്‍ സഹോദരിയും അവരുടെ കുട്ടികളുമായി ചെലവഴിയ്ക്കാനാണ് താത്പര്യം. ഒരൊറ്റ ദിവസത്തേക്ക മാത്രമായിരുന്നു ദുല്‍ഖറിന്റെ ബാംഗ്ലൂര്‍ ട്രിപ്പ്.

മാര്‍ട്ടിന്‍ പ്രാക്കാട്ട് ഒരുക്കുന്ന എബിസിഡി-അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ആദ്യമൂന്ന് സിനിമകളിലും നേട്ടം കൊയ്ത മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണെന്ന് ദുല്‍ഖര്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. പ്രിയന്റെ മോഹന്‍ലാല്‍ ചിത്രമടക്കം ഒട്ടേറെ സിനിമകളിലേക്ക് നടന ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കരിയറില്‍ സൂക്ഷിച്ച് ചുവടുവയ്ക്കാനാണ് മമ്മൂട്ടി മകന് ഉപദേശം നല്‍കിയിരിക്കുന്നത്.

English summary
The three-film old actor was in Bangalore yesterday in connection with his family-run hospital.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam