»   » പ്രണവിന്റെ ആദിയില്‍ ദുല്‍ഖര്‍ സല്‍മാനും; വെറുതേ പറഞ്ഞതല്ല, തെളിവിതാ...

പ്രണവിന്റെ ആദിയില്‍ ദുല്‍ഖര്‍ സല്‍മാനും; വെറുതേ പറഞ്ഞതല്ല, തെളിവിതാ...

Posted By:
Subscribe to Filmibeat Malayalam
ആദിയിലെ സസ്പെൻസ് പുറത്ത്, അതിഥിവേഷത്തില്‍ ദുല്‍ഖർ

വീണ്ടും മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചൊരു സിനിമ ചെയ്യുന്നത് കാണാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍. പല ചിത്രങ്ങളെ കുറിച്ചും പറഞ്ഞ് കേട്ടെങ്കിലും അതൊന്നും സംഭവിച്ചു കഴിണ്ടില്ല. അന്‍പതിലധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കാര്യം അവിടെ നില്‍ക്കട്ടെ ഇനി മക്കളുടെ കാര്യം പറയാം.

അതെ, മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ മക്കള്‍ ഒന്നിച്ചഭിനയിക്കുന്നതായി വാര്‍ത്തകള്‍. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന ആദി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ടെന്നാണ് വാര്‍ത്തകള്‍. വെറുതേ അല്ല, തെളിവ് സഹിതമാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ.

പത്ത് വര്‍ഷം കല്‍പനയുമായി പിണങ്ങി മിണ്ടാതിരുന്നത് എന്തിനായിരുന്നു, കണ്ണീരോടെ ഉര്‍വശി പറയുന്നു

ആദി എന്ന ചിത്രം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി മടങ്ങിയെതത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും,.

വാര്‍ത്തകളില്‍ നിറയുന്നു

ഓരോ ദിവസവും ആദിയെ കുറിച്ചുള്ള പുതിയ പുതിയ കാര്യങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ ഡ്യൂപ്പില്ലാതെ പ്രണവ് അഭിനയിച്ച സാഹസിക സംഘട്ടന രംഗങ്ങള്‍ ഒക്കെയുണ്ട് എന്നാണ് ഏറ്റവുമൊടുവില്‍ പുറത്ത് വന്ന വാര്‍ത്തകള്‍.

പുതിയ വാര്‍ത്ത

പ്രണവിന്റെ ആദിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥിയായി എത്തുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ഒരു ഗാന രംഗത്താണത്രെ ദുല്‍ഖര്‍ പ്രത്യക്ഷെടുന്നത്. വെറുതേ പറയുകയല്ല, ആദിയുടെ ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്ന ഫോട്ടോയുമുണ്ട്.

ലീക്കായ ചിത്രം

ചിത്രത്തിലെ ദുല്‍ഖറിന്റെ സാന്നിധ്യം രഹസ്യമാക്കി വയ്ക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടടെ ശ്രമം. എന്നാല്‍ ചിത്രത്തിന്റെ സഹസംവിധായകരില്‍ ആരില്‍നിന്നോ ദുല്‍ഖറുമൊത്തുള്ള പ്രണവിന്റെ ലൊക്കേഷന്‍ ചിത്രം ലീക്കായതോടെ ആ സസ്‌പെന്‍സ് പൊളിഞ്ഞു.

ദുല്‍ഖറിന്റെ വേഷം

ഹൈദരാബാദിലെ റാമോജി സിറ്റിയിലായിരുന്നു ദുല്‍ഖറും പ്രണവും ഒന്നിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിച്ചതത്രെ. ആദിത്യ മോഹന്‍ എന്ന മ്യുസീഷ്യനായിട്ടാണ് പ്രണവ് എത്തുന്നത്. എന്നാല്‍ ദുല്‍ഖറിന്റെ വേഷം സംബന്ധിച്ച വിവരം പുറത്ത് വന്നിട്ടില്ല.

സംശയമല്ല.. സത്യം

നേരത്തെ ആദിയുടെ ടീസര്‍ ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഷെയര്‍ ചെയ്തിരുന്നു. ഇതും ദുല്‍ഖര്‍ ചിത്രത്തിലുണ്ട് എന്ന സംശയം ശക്തിപ്പെടുത്തുന്നു.

പ്രണവും ദുല്‍ഖറും

ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കളാണ് പ്രണവും ദുല്‍ഖറും. ഉസ്താദ് ഹോട്ടല്‍ താനാണ് സംവിധാനം ചെയ്തിരുന്നത് എങ്കില്‍ പ്രണവിനെ നായകനാക്കുമായിരുന്നു എന്ന് മുമ്പൊരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു.

English summary
Dulquer Salmaan have a guest role in Aadhi.Is this true or not ?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam