»   » മറ്റുള്ളവരെ ചിരിപ്പിക്കുന്ന കാര്യത്തില്‍ വാപ്പച്ചിയുടെ അത്ര കഴിവ് എനിക്കില്ല: ദുല്‍ഖര്‍ സല്‍മാന്‍

മറ്റുള്ളവരെ ചിരിപ്പിക്കുന്ന കാര്യത്തില്‍ വാപ്പച്ചിയുടെ അത്ര കഴിവ് എനിക്കില്ല: ദുല്‍ഖര്‍ സല്‍മാന്‍

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വന്നിരുന്നുവെങ്കിലും വളരെ പെട്ടെന്നാണ് ദുല്‍ഖറിലെ അഭിനയ പ്രതിഭയെ സിനിമാ ലോകം തിരിച്ചറിഞ്ഞത്. മലയാള സിനിമയിലെ സൂപ്പര്‍ താരത്തിന്റെ മകന്‍ ഇമേജില്‍ നിന്നും മാറി സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഡിക്യുവിന് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളെ ചിരിപ്പിക്കാനും ആസ്വദിക്കാനും കൂടുതല്‍ കഴിവ് വാപ്പച്ചിക്കാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

മമ്മൂട്ടിയുമായി പലപ്പോഴും ഡിക്യുവിനെ താരതമ്യപ്പെടുത്തി കേള്‍ക്കാറുണ്ട്. കരിയര്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണത്. തന്നെക്കുറിച്ച് കൃത്യമായ ധാരണ ഉള്ള മകനാവട്ടെ വാപ്പച്ചിയെ വെച്ച് തന്നെ താരതമ്യപ്പെടുത്തരുതെന്ന് വിനയത്തോടെ മറുപടിയും നല്‍കും. വാപ്പച്ചിയുടെ സ്റ്റൈലിന് അടുത്ത് നില്‍ക്കാന്‍ പോലും തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ദുല്‍ഖര്‍ പറയുന്നു. തന്നെ ഒരുപാട് സ്വാധീനിച്ച കാര്യം കൂടിയാണ് വാപ്പച്ചിയുടെ സ്റ്റൈല്‍.

Dulquer salman

തന്റെ പുതിയ ചിത്രം റിലീസാകുന്നതിന്റെ സന്തോഷവും ദുല്‍ഖര്‍ പങ്കുവെച്ചു. സത്യന്‍ അന്തിക്കാട് ദുല്‍ഖറിനെ നായകനാക്കി സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ ഡിസംബര്‍ 16 നാണ് റിലീസാവുന്നത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ആദ്യമായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ബിജോയ് നമ്പ്യാരുടെ സോളോയിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
Dulquer Salmaan, the charming actor has already made a place for himself in Mollywood, with some exceptional roles. Since the beginning of his career, Dulquer has been compared to his father, Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam