»   » മോഹന്‍ലാലിനെയും പിന്നിലാക്കി മുന്നോട്ട് കുതിക്കുന്ന മലയാളത്തിന്റെ യുവതാരം ആരാണ് ??

മോഹന്‍ലാലിനെയും പിന്നിലാക്കി മുന്നോട്ട് കുതിക്കുന്ന മലയാളത്തിന്റെ യുവതാരം ആരാണ് ??

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ കുഞ്ഞിക്ക.. ആരാധകര്‍ നെഞ്ചിലേറ്റി ദുല്‍ഖറിനെ വിളിക്കുന്നത് അങ്ങനെയാണ്. ദുല്‍ഖര്‍ സിനിമയിലെത്തിയതിന് ശേഷം കഴിവുകള്‍ കൊണ്ട് വിജയിച്ചയാളാണ്. മോളിവുഡിലെ വിജയം കൊയ്യുന്ന യുവ താരങ്ങളിലെരാള്‍ ദുല്‍ഖറാണ്.

ബോക്‌സ് ഓഫീസില്‍ ദുല്‍ഖറിന്റെ സിനിമകള്‍ തിളങ്ങി നില്‍ക്കാറുണ്ട്. അത്തരത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ദുല്‍ഖര്‍ നായകനായി എത്തിയ 'ജോമോന്റെ സുവിശേഷങ്ങള്‍' ബോക്‌സ് ഓഫീസില്‍ 65 ദിവസത്തില്‍ എത്തിയിരിക്കുകയാണ്.

ദുല്‍ഖറാണ് നായകനെങ്കില്‍ സിനിമ വിജയിച്ചിരിക്കും

ദുല്‍ഖറിന്റെ സിനിമാ ജീവിതം എടുത്തു നോക്കിയാല്‍ അറിയാം സിനിമകളുടെ വിജയം ഏങ്ങനെയാണെന്ന്. ചാര്‍ലി എന്ന സിനിമയിലെ ദുല്‍ഖറിന്റെ വ്യത്യസ്ത അഭിനയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതോടെ താരം യുവാക്കളുടെ പ്രിയതാരമാവുകയായിരുന്നു. ചാര്‍ലിയിലെ സ്റ്റെയിലും ഡയലോഗുകളെല്ലാം യുവാക്കളുടെയിടയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

സിനിമകള്‍ ബോക്‌സ് ഓഫീസില്‍

ഇന്ന് സിനിമകള്‍ തമ്മില്‍ മത്സരം നടക്കുകയാണ്. ദുല്‍ഖറിന്റെ ചാര്‍ലിയും ദിലീപ് നായകനായി എത്തിയ 2 കണ്‍ട്രീസും ഒരേ ദിവസങ്ങളിലായിട്ടാണ് റിലീസായത്. ഇരു സിനിമകളും തമ്മില്‍ നടന്നതും മത്സരമായിരുന്നു. എന്നാല്‍ ചാര്‍ലി ദുല്‍ഖറിന്റെ അഭിനയ മികവു കൊണ്ടും മറ്റും ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറുകയായിരുന്നു.

മോഹന്‍ലാലിന്റെ സിനിമക്കെപ്പം മത്സരത്തില്‍

മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയും ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങളും റിലീസായത് അടുത്ത് അടുത്ത ദിവസങ്ങളിലായിരുന്നു. എന്നാല്‍ മുന്തിരിവള്ളികളിലെ മോഹന്‍ലാലിനെക്കാളും പ്രേക്ഷകര്‍ സ്വീകരിച്ചത് ജോമോനെ ആയിരുന്നു.

പല വേഷങ്ങളിലുടെ

പല വേഷങ്ങളിലുടെ സിനിമയിലെ തന്റെ പരീക്ഷണങ്ങള്‍ ദുല്‍ഖര്‍ തെളിയിച്ചിരുന്നു. അടുത്തിറങ്ങിയ താരത്തിന്റെ ചാര്‍ലി, കലി, കമ്മട്ടിപാടം, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിങ്ങനെ പല സിനിമയിലും വ്യത്യസ്ത കഥാപാത്രങ്ങളെ ഹിറ്റാക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു. അഭിനയത്തിലുള്ള തന്റെ കഴിവ് തെളിയിക്കാന്‍ ഇത്തരം സിനിമകളിലെ അഭിനയം മാത്രം മതി.

മലയാള സിനിമയുടെ പുതിയ രാജാവ് ദുല്‍ഖറാണോ

യുവതാരങ്ങള്‍ക്കിടയിലെ കണക്കുകള്‍ നോക്കുമ്പോള്‍ ദുല്‍ഖര്‍ ഒരുപാട് മുന്നിലാണ്. മലയാള സിനിമയുടെ താരരാജാവായി ഇനി മുതല്‍ അറിയപ്പെടാന്‍ പോകുന്നത് ഒരു പക്ഷെ ദുല്‍ഖറായിരിക്കും.

English summary
Is Dulquer Salmaan the most bankable young star of Mollywood? This article will help you in finding the answer..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam