»   »  ദുല്‍ഖര്‍ വെറുമൊരു ന്യൂജന്‍ താരമല്ല, സഹതാരങ്ങള്‍ക്ക് ഭീഷണിയാകുമോ??

ദുല്‍ഖര്‍ വെറുമൊരു ന്യൂജന്‍ താരമല്ല, സഹതാരങ്ങള്‍ക്ക് ഭീഷണിയാകുമോ??

Posted By: Rohini
Subscribe to Filmibeat Malayalam

ആദ്യത്തെ സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍ അടങ്ങിയിരിയ്ക്കുകയാണോ? ഒരിക്കലുമല്ല!! കരിയറില്‍ വളരെ ശ്രദ്ധയോടെ കാലെടുത്ത് വച്ചുകൊണ്ടിരിയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

എന്‍ ആര്‍ ഐ ഇമേജില്‍ നിന്ന് പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചാര്‍ലിയെ പോലെയും കമ്മട്ടിപ്പാടത്തിലെ കൃഷ്ണനെ പോലെയുള്ള കഥാപാത്രങ്ങള്‍ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു കഴിഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍-ബിജോയ് നമ്പ്യാര്‍ ചിത്രത്തിന് പേരിട്ടു!

എന്‍ ആര്‍ ഐ കഥാപാത്രങ്ങളില്‍ നിന്ന് മാത്രമല്ല, ന്യൂ ജെനറേഷന്‍ നായകനാണെന്ന ലേബലും ദുല്‍ഖര്‍ ഉപേക്ഷിക്കുകയാണെന്നാണ് തിരഞ്ഞെടുക്കുന്ന സിനിമകളിലൂടെ വ്യക്തമാകുന്നത്. സഹതാരങ്ങള്‍ക്ക് ദുല്‍ഖര്‍ വെല്ലുവിളിയാകുമോ എന്ന് നോക്കാം. ഇതാ അണിയറയില്‍ ഒരുങ്ങുന്ന ചില ദുല്‍ഖര്‍ ചിത്രങ്ങള്‍

ജോമോന്റെ സുവിശേഷങ്ങള്‍

കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ദുല്‍ഖറിന് സ്ഥാനം നേടിക്കൊടുക്കുന്ന ചിത്രമായിരിയ്ക്കും സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍. രഞ്ജിത്ത്, ലാല്‍ ജോസ് എന്നിവര്‍ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടുമൊരു മുതിര്‍ന്ന സംവിധായകനൊപ്പം വരുന്നു. ഇത് ന്യൂ ജെനറേഷനല്ല എന്നതിന്റെ തെളിവ്.

അമല്‍ നീരദ് ചിത്രം

ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയില്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുല്‍ഖര്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രത്തെയാണ് പരീക്ഷിയ്ക്കുന്നത്. ഒരു പൊളിട്ടിക്കല്‍ - ആക്ഷന്‍ - ഡ്രാമ ചിത്രമാണിത്.

വീണ്ടും ലാല്‍ ജോസിനൊപ്പം

അമല്‍ നീരദിന്റെയും സത്യന്‍ അന്തിക്കാടിന്റെയും ചിത്രം പൂര്‍ത്തിയാക്കിയാല്‍ ദുല്‍ഖര്‍ ലാല്‍ ജോസിന്റെ ചിത്രത്തിലേക്ക് കടക്കും. വിക്രമാദിത്യന് ശേഷം ലാല്‍ ജോസും ദുല്‍ഖറും വീണ്ടുമൊന്നിയ്ക്കുന്ന ചിത്രത്തിന് ഒരു ഭയങ്കര കാമുകന്‍ എന്നാണ് പേരിട്ടിരിയ്ക്കുന്നത്. മറ്റ് രണ്ട് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു കാമുകന്‍ പരിവേഷത്തിലായിരിയ്ക്കും ഈ ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുക. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ചാര്‍ലിയ്ക്ക് ശേഷം ദുല്‍ഖറും ഉണ്ണിയും ഒന്നിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഭയങ്കര കാമുകനുണ്ട്

ബിജോയ് നമ്പ്യാര്‍ ചിത്രം

ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയനായ ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രമാണ് അത് കഴിഞ്ഞ് ദുല്‍ഖറിന് ചെയ്യാനുള്ളത്. ചിത്രത്തിന് സോളോ എന്ന് പേരിട്ടതായി വാര്‍ത്തകളുണ്ട്.

അതിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുല്‍ഖര്‍ നായകനായി എത്തും. നിലവില്‍ സിദ്ധാര്‍ത്ഥ് ശിവ, നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന സഖാവ് എന്ന ചിത്രത്തിന്റെ തിരക്കിലാണ്.

ദുല്‍ഖറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Dulquer Salmaan is very selective now

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam