»   » ബോളിവുഡിലേക്ക് പോവുന്നതിന് മുമ്പ് ദുല്‍ഖര്‍ സല്‍മാന്‍ 'ഒരു ഭയങ്കര കാമുകന്‍' ആവാന്‍ പോവുന്നു!

ബോളിവുഡിലേക്ക് പോവുന്നതിന് മുമ്പ് ദുല്‍ഖര്‍ സല്‍മാന്‍ 'ഒരു ഭയങ്കര കാമുകന്‍' ആവാന്‍ പോവുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനുള്ള അത്രയും തിരക്ക് മലയാളത്തില്‍ മറ്റ് താരങ്ങള്‍ക്കാര്‍ക്കും ഉണ്ടാവില്ല. പല ഭാഷകളിലായി സിനിമകളുടെ തിരക്കുകളിലാണ് താരമിപ്പോള്‍. എന്നാല്‍ മുമ്പ് ഏറ്റെടുത്ത ലാല്‍ ജോസ് സിനിമ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നുള്ളത് ആരാധകരെ നിരാശപ്പെടുത്തുകയാണ്. 2016 ല്‍ സിനിമയെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വിടുകയും 2017 ന്റെ തുടക്കത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ദുല്‍ഖര്‍ സല്‍മാന്റെ തിരക്കുകള്‍ കാരണം അത് മാറ്റി വെക്കുകയായിരുന്നു.

പൂര്‍ണമായും നഗ്നചിത്രം പരസ്യപ്പെടുത്തി നടി കല്‍കി കോച്ചിലിന്‍ ആരാധകരെ ഞെട്ടിച്ചു!

ലാല്‍ ജോസും ദുല്‍ഖറും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണ് ' ഒരു ഭയങ്കര കാമുകന്‍'. റോമന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രം ലാല്‍ ജോസിന്റെ വലിയ പ്രോജക്ടുകളിലൊന്നാണ്. ഇപ്പോള്‍ ബോളിവുഡിലും തെലുങ്കിലും തമിഴിലുമായി ദുല്‍ഖര്‍  അഭിനയിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഒരു ഭയങ്കര കാമുകന്‍ അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

ഒരു ഭയങ്കര കാമുകന്‍

ലാല്‍ ജോസ് സംവിധാനം ചെയ്യാന്‍ പോവുന്ന അടുത്ത സിനിമയാണ് ഒരു ഭയങ്കര കാമുകന്‍. സിനിയുടെ ചിത്രീകരണം 2017 ന്റെ ആദ്യം ആരംഭിച്ചിരുന്നു. എന്നാല്‍ ദുല്‍ഖറിന്റെ തിരക്കുകള്‍ കാരണം അത് മാറ്റി വെക്കുകയായിരുന്നു.

ദുല്‍ഖര്‍ ലാല്‍ ജോസ് കൂട്ടുകെട്ടിലെ സിനിമ

ദുല്‍ഖര്‍ സല്‍മാന്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ഒരു ഭയങ്കര കാമുകന്‍. മുമ്പ് വിക്രമാദിത്യന്‍ എന്ന സിനിമയിലായിരുന്നു ഇരുവരും ഒന്നിച്ചത്.

ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നു

സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിക്കാന്‍ പോവുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഓക്ടേബറിലായിരിക്കും ചിത്രീകരണം ആരംഭിക്കുന്നത്.

ലൊക്കേഷന്‍സ്

ഇപ്പോള്‍ ദുല്‍ഖര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഒരു ഭയങ്കര കാമുകന്‍ ആരംഭിക്കുകയുള്ളു. സിനിമയുടെ ലൊക്കേഷന്‍ കേരളത്തിലും ദുബായിയിലും മൊറോക്കെ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും.

2018 ല്‍ റിലീസ് ചെയ്യും

ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2018 ല്‍ റിലീസ് ചെയ്യുന്ന ലാല്‍ ജോസിന്റെ ആദ്യത്തെ ആയിരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ സിനിമയുടെ അണിയറയില്‍ നിന്നും ഇതുവരെ ഔദ്യേഗികമായ സ്ഥിതികരണം ഒന്നും വന്നിട്ടില്ല.

ലാല്‍ ജോസിന്റെ പുതിയ സിനിമ

ഓണത്തിന് പുറത്തിറങ്ങാന്‍ പോവുന്ന ലാല്‍ ജോസിന്റെ സിനിമയാണ് വെളിപാടിന്റെ പുസ്തകം. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമ ആഗസ്റ്റ് 31 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍

നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറവ, എന്ന സിനിമയിലും തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന സോലോ, തെലുങ്ക് ചിത്രം മഹാനദി എന്നീ ചിത്രങ്ങൡലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനൊപ്പം ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് ദുല്‍ഖര്‍.

English summary
Dulquer Salmaan-Lal Jose To Kickstart Oru Bhayankara Kamukan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam