»   » മീര ജാസ്മിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്‍ ലോഞ്ച് ചെയ്യാന്‍ കാരണം?

മീര ജാസ്മിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്‍ ലോഞ്ച് ചെയ്യാന്‍ കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തിരിച്ചെത്തുന്ന ചിത്രമാണ് പത്ത് കല്‍പനകള്‍. ചിത്രത്തിന്റെ ട്രെയിലര്‍ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോഞ്ച് ചെയ്തു.

ഞെട്ടിപ്പിയ്ക്കുന്ന മേക്കോവറില്‍ വീണ്ടും മീര ജാസ്മിന്‍; കാണ്ടാല്‍ പോലും തിരിച്ചറിയില്ലല്ലോ


വളരെ അപൂര്‍വ്വമായി മാത്രമേ ദുല്‍ഖര്‍ സല്‍മാന്‍ ഇത്തരത്തില്‍ മറ്റ് ചിത്രങ്ങള്‍ക്ക് പ്രമോഷന്‍ നല്‍കാറുള്ളു. എന്തുകൊണ്ട് മീര ജാസ്മിന്റെ പത്ത് കല്‍പനകളുടെ ട്രെയിലര്‍ ദുല്‍ഖര്‍ ഷെയര്‍ ചെയ്തു


കാരണം സംവിധായകന്‍

എഡിറ്റര്‍ ഡോണ്‍ മാക്‌സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്ത് കല്‍പനകള്‍. ഇന്റസ്ട്രിയിലെ ദുല്‍ഖറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഡോണ്‍ മാക്‌സ്. ഈ ബന്ധത്തിന്റെ പുറത്താണ് ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സമി ബിജു ബാസ്‌കറുമായും ദുല്‍കറിന് നല്ല അടുപ്പമുണ്ട്


പത്ത് കല്‍പനകള്‍

ഒരു അന്വേഷണാത്മക ചിത്രമാണ് പത്ത് കല്‍പനകള്‍. മീര ജാസ്മിനൊപ്പം അനൂപ് മേനോന്‍, കനിഹ, കവിത നായര്‍, ജോജു ജോര്‍ജ്ജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.


മീരയ്ക്ക് ചിത്രം

ഒരു പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് മീര ജാസ്മിന്‍ ചിത്രത്തിലെത്തുന്നത്. മീര ആദ്യമായി കാക്കിയണിയുന്ന ചിത്രം. മാത്രമല്ല, ഈ ചിത്രത്തിലൂടെ മീര പിന്നണി ഗായികയായും മാറി. മിഥുന്‍ ഈശ്വറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. എസ് ജാനകി ഈ ചിത്രത്തിലെ പാട്ട് പാടിക്കൊണ്ടാണ് പാട്ട് നിര്‍ത്തുകയാണ് എന്ന് പ്രഖ്യാപിച്ചതും.


ട്രെയിലര്‍ കാണാം

എന്തായാലും പത്ത് കല്‍പനകളുടെ ട്രെയിലര്‍ കാണാം.മീര ജാസ്മിന്റെ ഫോട്ടോസിനായി

English summary
Dulquer Salmaan launched the trailer of 10 Kalpanakal for Don Max and Sami Biju Bhaskar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam