»   » മമ്മൂട്ടിയേയും മോഹന്‍ലാലിനെയും പുറകിലാക്കി ദുല്‍ഖര്‍.. റെക്കോര്‍ഡ് നേട്ടവുമായി നാല് ചിത്രങ്ങള്‍!

മമ്മൂട്ടിയേയും മോഹന്‍ലാലിനെയും പുറകിലാക്കി ദുല്‍ഖര്‍.. റെക്കോര്‍ഡ് നേട്ടവുമായി നാല് ചിത്രങ്ങള്‍!

By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടിക്ക് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ഏത് റോളും തനിക്ക് പറ്റുമെന്ന് തെളിയിച്ചാണ് താരം മുന്നേറിയത്. ആദ്യ ദിന കളക്ഷനില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് നാല് ദുല്‍ഖര്‍ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍, പുലിമുരുകന്‍, വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോലോയാണ് അടുത്ത കാലത്തായി തിയറ്ററുകളിലേക്കെത്തിയ ദുല്‍ഖര്‍ ചിത്രം. ഓപ്പണിങ്ങ് ദിന കളക്ഷനില്‍ റെക്കോര്‍ഡ് നേടിയിരുന്നു ഈ ചിത്രം.

പൃഥ്വി ഒരിക്കലും അങ്ങനെ ചെയ്യില്ല.. ഇത് കുറച്ചു ക്രൂരമാണ്.. കൂടുതല്‍ വെളിപ്പെടുത്തല്‍!

ജയറാമിന് വേണ്ടി അന്നേ വഴിപാട് കഴിച്ചിരുന്നു.. ഇന്നിപ്പോ സിനിമയും എടുക്കുന്നു!

ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളെടുക്കുമ്പോള്‍ അവയില്‍ നാല് ചിത്രങ്ങള്‍ ദുല്‍ഖറിന്റേതാണ്. സോലോ കൂടാതെ കോമ്രേഡ് ഇന്‍ അമേരിക്ക, പറവ, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സി ഐഎയുടെ ആദ്യ ദിന കളക്ഷന്‍ 3.9 കോടിയാണ്.2.8 കോടിയാണ് പറവയുടേത്. ജോമോന്റെ സുവിശേഷങ്ങള്‍ക്ക് 2.7 കോടിയാണ് ആദ്യ ദിനത്തില്‍ ലഭിച്ചത്.

Dulquer Salmaan

ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാധക പിന്തുണയിലും ഏറെ മുന്നിലാണ് ഈ യുവാതരം. താരപുത്രന്‍ എന്നതിനു അപ്പുറത്തേക്ക് സിനിമയില്‍ സ്വന്തമായ ഇടം കണ്ടെത്തിയാണ് ദുല്‍ഖര്‍ മുന്നേറുന്നത്. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary
Dulquer Salmaan's Solo, directed by Nejoy Nambiar had hit the theatres. The film, which made a grand release did get a real big opening and has entered the list of top 10 day 1 grossers (Malayalam movies) at the Kerala box office.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam