»   » ദുല്‍ഖറിന്റെ നായികയുടെ കിടിലന്‍ ഫോട്ടോഷൂട്ട് വീഡിയോ കാണൂ, വേറെ ലെവലാണ്

ദുല്‍ഖറിന്റെ നായികയുടെ കിടിലന്‍ ഫോട്ടോഷൂട്ട് വീഡിയോ കാണൂ, വേറെ ലെവലാണ്

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ മലയാള സിനിമയ്ക്ക ഒരു പുതുമുഖ നായികയെ കൂടെ ലഭിച്ചിരിയ്ക്കുന്നു, കാര്‍ത്തിക മുരളീധരന്‍! ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാന്‍ കാര്‍ത്തികയ്ക്ക് സാധിച്ചു.

സിഐഎയില്‍ ഫഹദ് ഫാസിലിന്റെ റോള്‍ എന്തായിരുന്നു, ആ സസ്‌പെന്‍സ് പൊളിച്ചു

പകരക്കാരിയായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തില്‍ കാര്‍ത്തിക എത്തിയത്. നടിയുടെ ഒരു ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു.. കാണാം.

ഛായാഗ്രാഹകന്റെ മകള്‍

പ്രശസ്ത ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകളാണ് കാര്‍ത്തിക മുരളീധരന്‍. ത്രി ഇഡിയറ്റ്, പികെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മുരളീധരന്‍. ഇന്നലെ (മെയ് 28) റിലീസായ സ്‌കൂള്‍ ബസ് എന്ന ചിത്രത്തിനും ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് മുരളീധരനാണ്.

സഹോദരന്‍ സിനിമയില്‍

ഒരു സഹോദരനാണ് കാര്‍ത്തികയ്ക്കുള്ളത്, ആകാശ്. സ്‌കൂള്‍ ബസ് എന്ന ചിത്രത്തിലൂടെ ആകാശും സിനിമയില്‍ അരങ്ങേറി.

കാര്‍ത്തികയുടെ വിദ്യാഭ്യാസം

ബാംഗ്ലൂര്‍ സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ബിരുദം ചെയ്തുകൊണ്ടിരിയ്ക്കുകയാണ് കാര്‍ത്തിക. അതിനിടയിലാണ് സിനിമയില്‍ അവസരം ലഭിച്ചത്.

സിഐഎയില്‍ എത്തിയത്

സിഐഎ എന്ന അമല്‍ നീരദ് ചിത്രത്തില്‍ ആദ്യം പരിഗണിച്ചത് അനു ഇമ്മാനുവലിനെ ആയിരുന്നു. ഡേറ്റ് ക്ലാഷായതിനെ തുടര്‍ന്ന് അനു പിന്മാറിയപ്പോഴാണ് കാര്‍ത്തികയ്ക്ക് അവസരം ലഭിച്ചത്.

ഇനി അഭിനയം

മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് കാര്‍ത്തിക എന്ന് സിഐഎ കണ്ടവര്‍ പറയുന്നു. അഭിനയം കൂടുതല്‍ ഗൗരവത്തോടെ എടുത്ത് തുടരുമോ എന്നാണ് ആരാധകരുടെ ചോദ്യം. അഭിനയത്തില്‍ തുടരാനാണ് താത്പര്യം എന്ന് നേരത്തെ കാര്‍ത്തിക പറഞ്ഞിരുന്നു.

വീഡിയോ കണൂ

ഇനി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന കാര്‍ത്തിക മുരളീധരന്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം

English summary
Dulquer Salmaan New Pair Karthika New Photo shoot 2017

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam