»   » ദുല്‍ഖര്‍-നിത്യാ മേനോന്‍ 100 ഡെയ്‌സ് ഓഫ് ലവ് തെലുങ്കിലേക്ക്

ദുല്‍ഖര്‍-നിത്യാ മേനോന്‍ 100 ഡെയ്‌സ് ഓഫ് ലവ് തെലുങ്കിലേക്ക്

By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 100 ഡെയ്‌സ് ഓഫ്. 2015ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജിനസ് മുഹമ്മദാണ്. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രദര്‍ശിപ്പിക്കുന്നതായി വാര്‍ത്തകള്‍. അതേ പേരില്‍ തന്നെയാണ് ചിത്രം തെലുങ്കിലെത്തുന്നത്.

മണിരത്‌നം ചിത്രമായ ഒകെ ബങ്കരന് ശേഷം നിത്യാ മേനോനും ദുല്‍ഖറിനും തെലുങ്കില്‍ ഒത്തിരി ആരാധകരുണ്ടായിട്ടുണ്ട്. ഇപ്പോള്‍ റീമേക്ക് ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവ് മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ അവസാനം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

100daysoflove

ജൂലൈ 13ന് ഹൈദരാബാദില്‍ വച്ചാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്. ഗോവിന്ദ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

വിനീത്, പ്രവീണ,രാഹുല്‍,വികെ പ്രകാശ്, അഭിരാമി സുരേഷ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെവി വിജയകുമാറാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Dulquer Salmaan-Nithya Menen Starrer 100 Days Of Love Goes To Telugu!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam