»   » ഒരു ഭയങ്കര കാമുകനിലെ ദുല്‍ഖറിന്റെ കഥാപാത്ര രഹസ്യം പുറത്തായി!

ഒരു ഭയങ്കര കാമുകനിലെ ദുല്‍ഖറിന്റെ കഥാപാത്ര രഹസ്യം പുറത്തായി!

Posted By:
Subscribe to Filmibeat Malayalam


വിക്രമാദിത്യന്റെ വിജയത്തിന് ശേഷം ദുല്‍ഖറും ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമെന്ന് മുമ്പ് പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ തന്റെ ചെറുകഥയെ ആസ്പദമാക്കിയുള്ളതല്ലെന്നും പൂര്‍ണമായും പുതിയൊരു സബ്ജക്ടാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും ഉണ്ണി ആര്‍ വ്യക്തമാക്കിയിരുന്നു.

അടുത്ത വര്‍ഷമാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് കഥ നടക്കുന്നത്. ഒരു നാടൻ പയ്യന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ചിത്രത്തില്‍ ദുല്‍ഖര്‍ പുതിയ സ്റ്റൈലിലായിരിക്കും എത്തുക.

ലാല്‍ ജോസിനൊപ്പം

വിക്രമാദിത്യന്റെ വിജയത്തിന് ശേഷം ദുല്‍ഖറും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍. ചാര്‍ലിയുടെ വമ്പന്‍ വിജയത്തിന് ശേഷം ദുല്‍ഖര്‍ ചിത്രത്തിന് ഉണ്ണി ആര്‍ വീണ്ടും തിരക്കഥ ഒരുക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

നിര്‍മാണം

ചാര്‍ലി എന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ച ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മിക്കുന്നത്. 2017ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

ജോമോന്റെ സുവിശേഷങ്ങള്‍

അതേ സമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദുല്‍ഖര്‍. ഇത് ആദ്യമായാണ് ദുല്‍ഖര്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ബിജോയ് നമ്പ്യാര്‍ക്കൊപ്പം

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അടുത്തതായി ദുല്‍ഖര്‍ അഭിനയിക്കാന്‍ പോകുന്നത്.

English summary
Dulquer Salmaan To Play A Village Boy In Lal Jose's Oru Bhayankara Kamukan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam