»   » ഇതുവരെ സമ്മതിക്കാതിരുന്ന ആ കാര്യം ഇപ്പോള്‍ പ്രഭാസ് സമ്മതിച്ചു, ദുല്‍ഖറിന് വേണ്ടിയാണോ ??

ഇതുവരെ സമ്മതിക്കാതിരുന്ന ആ കാര്യം ഇപ്പോള്‍ പ്രഭാസ് സമ്മതിച്ചു, ദുല്‍ഖറിന് വേണ്ടിയാണോ ??

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങള്‍ തെന്നിന്ത്യന്‍ താരം പ്രഭാസും മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും . ഇവര്‍ രണ്ടും ഒരുമിച്ചെത്തുന്നതിനെക്കുറിച്ച് മുന്‍പ് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, എന്തായാലും ഇപ്പോള്‍ അത് സംഭവിക്കാന്‍ പോവുകയാണ്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള പ്രഭാസും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുന്നു.

സംവിധായകന്‍റെ പറച്ചില്‍ കേട്ട് തളര്‍ന്നു പോയിരുന്നുവെന്ന് കുങ്കുമപ്പൂവിലെ രുദ്രന്‍, പറഞ്ഞത് ??

എന്നാല്‍ ഇവര്‍ രണ്ടു പേരെയും ഒരുമിപ്പിക്കുന്നത് സിനിമാക്കാരല്ല. അതിനാല്‍ത്തന്നെ സിനിമയിലൂടെയല്ല ഈ ഒത്തു ചേരല്‍. പരസ്യ മേഖലയില്‍ ഏറെ ഡിമാന്‍ഡുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇതിനോടകം തന്നെ നിരവധി പരസ്യ ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുമുണ്ട്. എന്നാല്‍ പ്രഭാസിന് ഇതത്ര പഥ്യമായ കാര്യമല്ല.

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ അപകടം, മണികണ്ഠന്‍ ആചാരിക്ക് പരിക്ക് !!

മുന്‍പ് സ്വീകരിക്കാത്ത കാര്യം ഇപ്പോള്‍ സ്വീകരിച്ചതിന് പിന്നില്‍

പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറാവാനുള്ള അവസരം നിരവധി തവണ പ്രഭാസിനെ തേടിയെത്തിയിരുന്നു. ഇതൊന്നും പ്രഭാസ് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ ജിയോണിയുടെ ഇന്ത്യന്‍ അംബാസഡറാവാന്‍ താരം സമ്മതിച്ചു. ദുല്‍ഖര്‍ സല്‍മാനാണ് ജിയോണിയുടെ കേരള അംബാസഡര്‍. ഇരുവരുടേയും ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമാണിത്.

ദുല്‍ഖര്‍ സല്‍മാന്റെ സ്വാധീനം

ബാഹുബലിയുടെ ആദ്യഭാഗം ഇറങ്ങിയപ്പോള്‍ മുതല്‍ പ്രഭാസിനെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള ശ്രമങ്ങള്‍ പല കമ്പനികളും തുടങ്ങിയിരുന്നു. അതിശയിപ്പിക്കുന്ന ഓഫറുകളായിരുന്നു താരത്തിന് ലഭിച്ചു കൊണ്ടിരുന്നത്. എന്നാല്‍ അതൊന്നും ബാഹുബലി സ്വീകരിച്ചിരുന്നില്ല.

തീരുമാനം മാറ്റിയതിനു പിന്നില്‍

മുന്‍പ് സ്വീകരിക്കാതിരുന്ന ഓഫര്‍ പ്രഭാസ് ഇപ്പോള്‍ സ്വീകരിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ഇടപെടല്‍ കൊണ്ടാണോ ഇത്തരമൊരു കാര്യം നടന്നതെന്ന തരത്തില്‍ വരെ സംശയിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ദുല്‍ഖര്‍ സല്‍മാനോ പ്രഭാസോ പ്രതികരിച്ചിട്ടില്ല.

രണ്ടു താരങ്ങളെ ഒരുമിപ്പിക്കുന്നതിന്റെ സന്തോഷം

മലയാളത്തിലെയും തെലുങ്കിലെയും രണ്ട് ഇഷ്ടതാരങ്ങള്‍ ഒരുമിച്ചുള്ള പരസ്യത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരെയും ഒരുമിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നാണ് ജിയോണി അധികൃതര്‍ പ്രതികരിച്ചിട്ടുള്ളത്.

ദുല്‍ഖര്‍ സല്‍മാനും പ്രഭാസും ഒരുമിക്കുന്നു

സിനിമയ്ക്ക് വേണ്ടിയല്ല പരസ്യത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ സല്‍മാനും പ്രഭാസും ഒരുമിക്കുന്നത്. പ്രിയതാരങ്ങള്‍ ഒരുമിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

English summary
Indian cinema’s latest sensation Prabhas is teaming up with Mollywood’s heartthrob Dulquer Salmaan. No, not for a movie. They will be acting together for mobile giant Gionee’s new ad film. Dulquer is already a popular face in ad films while Prabhas is very rarely seen in advertisements.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam