»   » ഒരുപാട് നന്ദി ദുല്‍ഖര്‍, ഈ ചിത്രം ഇത്ര വലുതാകാന്‍ കാരണം താങ്കളാണ്; ഡിക്യുവിന് കരണ്‍ ജോഹറിന്റെ മറുപടി

ഒരുപാട് നന്ദി ദുല്‍ഖര്‍, ഈ ചിത്രം ഇത്ര വലുതാകാന്‍ കാരണം താങ്കളാണ്; ഡിക്യുവിന് കരണ്‍ ജോഹറിന്റെ മറുപടി

By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനെയും നിത്യ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രത്തിന് തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമൊക്കെ ഗംഭീര സ്വീകരണം ലഭിച്ചു. ദുല്‍ഖറിനെ തേടി ബോളിവുഡില്‍ നിന്ന് സെലിബ്രിറ്റി ആരാധകര്‍ എത്തിയതും ഈ ചിത്രത്തിന് ശേഷമാണ്.

ഡിക്യു ഫാന്‍ ആണോ എന്ന് ചോദ്യത്തിന് അല്ലു അര്‍ജുന്റെ മറുപടി, ഞാനൊരാളെ മാത്രമേ ആരാധിക്കുന്നുള്ളൂ

ഇപ്പോഴിതാ ഷാദ് അലി ഓകെ ജാനു എന്ന പേരില്‍ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ആദിത്യ റോയി കപൂറും ശ്രദ്ധ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ട്രെയിലറിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ ട്വിറ്ററിലും വന്നു.

ദുല്‍ഖറിന്റെ ട്വീറ്റ്

മികച്ച റീമേക്കായിരിയ്ക്കും ഈ ചിത്രമെന്നും കരണിനും ഷാദിനും ആദിത്യയ്ക്കും ശ്രദ്ധയ്ക്കും ചിത്രത്തിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ദുല്‍ഖറിന്റെ ട്വീറ്റ്. ചിത്രം നിര്‍മിയ്ക്കുന്നത് സംവിധായകന്‍ കരണ്‍ ജോഹറാണ്.

മറുപടിയുമായി കരണ്‍

ദുല്‍ഖറിന്റെ ട്വീറ്റ് കണ്ട സന്തോഷത്തില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ മറുപടിയുമായി എത്തി. ആശംസകള്‍ക്ക് ഒരുപാട് നന്ദി ദുല്‍ഖര്‍. ഈ ചിത്രം ഇത്രയും വലുതാകാന്‍ കാരണം താങ്കളാണ്. ഞങ്ങള്‍ പ്രതീക്ഷ കാക്കുമെന്നും കരണ്‍ പറയുന്നു.

ശ്രദ്ധയും വന്നു

ആശംസയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നായിക ശ്രദ്ധ കപൂറും ട്വിറ്ററിലെത്തി. ഓകെ കണ്‍മണി ഹിറ്റായതുപോലെ ഓകെ ജാനുവും ഹിറ്റാകുമെന്ന് ശ്രദ്ധ പറയുന്നു.

ട്രെയിലര്‍ കാണാം

ഇതാണ് ഓകെ ജാനുവിന്റെ ട്രെയിലര്‍. മണിരത്‌നത്തിന്റെ അസോസിയേറ്റായിരുന്നു സംവിധായകന്‍ ഷാദ് അലി. മണിരത്‌നത്തിന്റെ അലൈപായുതേ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതും ഷാദ് അലിയാണ്. മണിരത്‌നത്തിന്റെ ബാനറായ മദ്രാസ് ടാക്കീസും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
Dulquer Salmaan praises 'OK Jaanu' and look what Karan Johar said in reply
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam