»   »  അഞ്ജലിയുടെ തിരക്കഥ മോശം, ദുല്‍ഖറിനെ നായകനാക്കിയുള്ള ചിത്രം പോത്തന്‍ ഉപേക്ഷിച്ചു!

അഞ്ജലിയുടെ തിരക്കഥ മോശം, ദുല്‍ഖറിനെ നായകനാക്കിയുള്ള ചിത്രം പോത്തന്‍ ഉപേക്ഷിച്ചു!

Written By:
Subscribe to Filmibeat Malayalam

20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതാപ് പോത്തന്‍ സംവിധായകനായി മടങ്ങിവരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ്, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ അഞ്ജലി മേനോന്‍ തിരക്കഥാകൃത്ത്. ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍. അങ്ങനെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഇനിയില്ല.

60കാരന് എന്തറിയാം, പ്രതാപ് പോത്തനെ ഛായാഗ്രാഹകന്‍ അപമാനിച്ചു: ദുല്‍ഖര്‍ ചിത്രം പ്രതിസന്ധിയില്‍

തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ ദുല്‍ഖറിനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിക്കുകയാണെന്ന് പ്രതാപ് പോത്തന്‍ അറിയിച്ചു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രം ഉപേക്ഷിച്ച കാര്യം പോത്തന്‍ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

തുടക്കം മുതല്‍ ശകുനപ്പിഴ; ദുല്‍ഖര്‍ സല്‍മാന്‍- പ്രതാപ് പോത്തന്‍ ചിത്രത്തില്‍ സംഭവിച്ചത്

പ്രേക്ഷകര്‍ എന്നില്‍ നിന്ന് കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്

വലിയ ഗ്യാപ്പിന് ശേഷം ഒരു ചിത്രമൊരുക്കുമ്പോള്‍ പ്രേക്ഷകര്‍ എന്നില്‍ നിന്ന് കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ പൂര്‍ണതൃപ്തി നല്‍കുന്ന തിരക്കഥയ്‌ക്കൊപ്പമാണ് ഇതുവരെ സംവിധാനം ചെയ്ത സിനിമകള്‍ ഒരുക്കിയത്.

സ്വയം സമ്മര്‍ദ്ദമുണ്ടാക്കി ഒരു മോശം സിനിമ ചെയ്യാന്‍ എനിക്ക് പറ്റില്ല

ഈ ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥ ഇഷ്ടമായില്ല. സ്വയം സമ്മര്‍ദ്ദമുണ്ടാക്കി ഒരു മോശം സിനിമ ചെയ്യാന്‍ എനിക്ക് പറ്റില്ല. പണത്തിന് വേണ്ടി ഒരിക്കലും സിനിമ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല.

ഉള്‍ക്കൊള്ളാനാകാത്ത തിരക്കഥയില്‍ സിനിമ ചെയ്യാനില്ല

മലയാളത്തില്‍ വീണ്ടും സിനിമ സംവിധാനം ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഉള്‍ക്കൊള്ളാനാകാത്ത തിരക്കഥയില്‍ സിനിമ ചെയ്യാനില്ല. അങ്ങനെ ഒരു തിരക്കഥയില്‍ സിനിമ ചെയ്യാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതും അംഗീകരിക്കാവുന്നതല്ല. ഒരു സ്‌ക്രിപ്ട് തന്നിട്ട് ഇത് തന്നെ ചെയ്യണമെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല.

ഈ സിനിമയ്ക്ക് വേണ്ടി ഒരു വര്‍ഷമാണ് നഷ്ടമായത്

ഈ സിനിമയ്ക്ക് വേണ്ടി ഒരു വര്‍ഷമാണ് നഷ്ടമായത്. നാലോ അഞ്ചോ സിനിമകള്‍ ഇതിന് വേണ്ടി മാറ്റിവയ്‌ക്കേണ്ടി വന്നു. പണത്തിന് വേണ്ടിയല്ല, ഫിലിംമേക്കിംഗിനോടുള്ള അഭിനിവേശം കൊണ്ടാണ് ഞാന്‍ ഓരോ സിനിമയും ചെയ്യാറുള്ളത്- പ്രതാപ് പോത്തന്‍ പറഞ്ഞു.

English summary
The Dulquer Salmaan starring upcoming Prathap Pothen movie, is one of the most anticipated projects of the year. But, according to the latest reports, the movie scripted by Anjali Menon has been shelved.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam