»   » ദുല്‍ഖര്‍ നായകനാകുന്ന ആ ചിത്രം നടക്കില്ല! വില്ലന്‍ ആരെന്ന് വെളിപ്പെടുത്തി പ്രതാപ് പോത്തന്‍!

ദുല്‍ഖര്‍ നായകനാകുന്ന ആ ചിത്രം നടക്കില്ല! വില്ലന്‍ ആരെന്ന് വെളിപ്പെടുത്തി പ്രതാപ് പോത്തന്‍!

Posted By:
Subscribe to Filmibeat Malayalam

പ്രതാപ് പോത്തന്‍ എന്ന പേര് ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകരിലേക്ക് ഓടിയെത്തുന്നത് ഭരതന്റെ തകര എന്ന കഥാപാത്രത്തെയാണ്. പ്രതാപ് പോത്തനെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാക്കിയത് തകര എന്ന ചിത്രവും ആ കഥാപാത്രവുമായിരുന്നു. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍ എന്ന നിലയിലും പ്രതാപ് പോത്തന്‍ ശ്രദ്ധേയനാണ്.

ചങ്ക്‌സ് 2 സംഭവിക്കാന്‍ കാരണക്കാരി സണ്ണി ലിയോണ്‍! മിയ ഖലീഫ വന്നില്ലെങ്കില്‍ പകരം സണ്ണി എത്തും?

ആ മോഹം നടക്കില്ല, ബോളിവുഡിലേക്ക് ടേക്ക് ഓഫില്ല... ആ ചിറകുകള്‍ അരിഞ്ഞത് സല്‍മാന്‍ ഖാന്‍

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് സംവിധായകനായി തിരികെ എത്താനുള്ള ഒരുക്കത്തിലാണ് പ്രതാപ് പോത്തന്‍. അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കി ഒരു ചിത്രം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ചിത്രം പൂര്‍ണമായും ഉപേക്ഷിച്ചെന്ന് പ്രതാപ് പോത്തന്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതാപ് പോത്തന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചു

ദുല്‍ഖറിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമ പൂര്‍ണമായും ഉപേക്ഷിച്ചെന്ന് പ്രതാപ് പോത്തന്‍. ആ ചിത്രത്തിന് വേണ്ടി തയാറാക്കിയ തിരക്കഥ ഇഷ്ടപ്പെടാത്തതായിരുന്നു കാരണം. ഇടയ്ക്ക് പുറത്ത് നിന്നുള്ള ഇടപെടലും കൂടെ ആയതോടെയാണ് ചിത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്.

20 വര്‍ഷത്തിന് ശേഷം

പണത്തിന് വേണ്ടി ഒരിക്കലും സിനിമ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല എന്നാണ് പ്രതാപ് പോത്തന്റെ നിലപാട്. അതുകൊണ്ടാണ് 20 വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിച്ചത്. 1995ല്‍ പുറത്തിറങ്ങിയ യാത്രമൊഴിയായിരുന്നു ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

ഇനിയും സിനിമ ചെയ്യും

പ്രായം 64ായെങ്കിലും ഇനിയും തനിക്ക് സിനിമ ചെയ്യണമെന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്. ലോക പ്രശസ്ത സംവിധായകരെല്ലാം തങ്ങളുടെ കരിയറിലെ മികച്ച സിനിമകള്‍ ചെയ്തത് ഈ പ്രായത്തിന് ശേഷമാണെന്നും പ്രതാപ് പോത്തന്‍ പറയുന്നു. പുതിയ ചിത്രത്തിന്റെ ഒരുക്കത്തിനായി രണ്ട് മാസത്തേക്ക് അവധി എടുത്തിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.

പുതിയ സിനിമ

രോഗം ഭേദമായി വീട്ടില്‍ എത്തിയത് മുതല്‍ സംവിധാനം ചെയ്യുന്നതിനേക്കുറിച്ച് കൂടുതല്‍ ഗൗരവമായി ആലോചിച്ച് തുടങ്ങി. ഇപ്പോള്‍ സിനിമ മാത്രമാണ് മനസില്‍. തിരക്കഥ പൂര്‍ത്തിയായതിന് ശേഷം മാത്രമേ താരങ്ങളേക്കുറിച്ച് ചിന്തിക്കൂ. ചിലപ്പോള്‍ പൂര്‍ണമായും പുതുമുഖങ്ങളായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

അഞ്ജലി മേനോനൊപ്പം

ദുല്‍ഖറിനൊപ്പം ഫഹദ്, നിവിന്‍ പോളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സില്‍ ഒരു കഥാപാത്രത്തെ പ്രതാപ് പോത്തന്‍ അവതരിപ്പിച്ചിരുന്നു. ബാഹുബലിയുടെ മലയാള പതിപ്പ് കേരളത്തില്‍ വിതരണത്തിന് എത്തിച്ച യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയായിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരുന്നത്.

മികച്ച നടന്‍

മികച്ച സംവിധായകന്‍ മാത്രമല്ല മികച്ച നടന്‍ കൂടെയാണ് പ്രതാപ് പോത്തന്‍. നടനായി സിനിമയിലെത്തിയ പ്രതാപ് പോത്തന്‍ രണ്ട് മേഖലകളിലും മികവ് തെളിയിച്ചു. 22 ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങള്‍ സമീപ കാലത്ത് പ്രതാപ് പോത്തനിലെ അഭിനേതാവിനെ അടയാളപ്പെടുത്തിയ ചിത്രങ്ങളാണ്. 2014ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

English summary
Not ok with script, so Dulquer Salmaan project dropped, says Prathap Pothan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam