For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡ് ചിത്രം കർവാന്റെ പ്രചരണത്തിന് മമ്മൂക്ക എത്തില്ല!! കാരണം.. ദുൽഖർ തന്നെ തുറന്നു പറയുന്നു

  |

  മഹാനടി എന്ന തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പുറത്തിറങ്ങാൻ പോകുന്ന ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രമാണ് കർവാൻ. ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റം ചിത്രം കൂടിയാണിത്. ഡിക്യൂ ആരാധകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രം ഓഗസ്റ്റ് 3 നാണ് പ്രദർശനത്തിനെത്തുന്നത്. മഹനടി ബോക്സ്ഓഫീസിൽ വൻ വിജയം നേടി മുന്നേറുകയാണ്. ഇത് കർവാനിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ദുൽഖർ ആരാധകർ.

  സിനിമ ചെയ്തിട്ട് നാലു വർഷമായി എന്ന് തോന്നുന്നില്ല!പിന്തുണയ്ക്ക് നന്ദി, നസ്രിയയുടെ പ്രതികരണം കാണൂ

  കർവാന്റെ സോഷ്യൽ മീഡിയ പ്രചരണങ്ങൾ സിനിമയുടെ അണിയറ പ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുൽഖറിനേയും മമ്മൂട്ടിയേയും ചുറ്റിപ്പറ്റി വാർത്തകൾ പ്രചരിച്ചിരുന്നു. പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥയുമായി ദുൽഖർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

  വലിയ കൂട്ടൊന്നു വേണ്ടെന്ന് വിലക്കിയിരുന്നു! അവർ തെറ്റിച്ചു, ഫഹദ് നസ്രിയ പ്രണയത്തെക്കുറിച്ച് അഞ്ജലി

   ദുൽഖറിനു വേണ്ടി മമ്മൂട്ടി എത്തും

  ദുൽഖറിനു വേണ്ടി മമ്മൂട്ടി എത്തും

  ദുൽഖറിന്റെ ബോളിവുഡിലെ കന്നി ചിത്രമാണ് കർവാൻ. അതിനാൽ തന്നെ ചിത്രത്തിന്റെ പ്രചരണത്തിന് ഭാഗമാണ് മെഗസ്റ്റാർ മമ്മൂട്ടി എത്തുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് വെറുമൊരു വാർത്തയല്ല. ബോളിവുഡ് ബിസിനസ് അനലിസ്റ്റും നിരൂപകനുമായ താരൻ ആദർശാണ് ഇത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.'' നടൻ മമ്മൂട്ടി, മകൻ ദുൽഖർ സൽമാന്റെ ആദ്യ ഹിന്ദി സിനിമയായ കർവാൻ പ്രൊമോട്ട് ചെയ്യും. ഇർ‌ഫാൻഖാൻ, ദുൽഖർ സൽമാൻ, മിഥിലാ പാൽക്കാർ എന്നിവർ അഭിനയിക്കുന്നു. ആർ എസ് വിപി ഇഷ്ക ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ആകാശ് ഖുറനയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും തരാൻ ആകാശ് കുറിച്ചു.

   കെട്ടിചമച്ച വാർത്ത

  കെട്ടിചമച്ച വാർത്ത

  കുറച്ചു സമയത്തിനുള്ളിൽ തരാൻ ആകാശിനു മറുപടിയുമായി ദുൽഖർ എത്തിയിരുന്നു. ഈ വാർത്ത തീർത്തും തെറ്റാണ് സാർ. എന്റെ വാപ്പച്ചി ഇന്നുവരെ എന്റെ എന്നേയോ എന്റെ സിനിമകളേയോ പ്രെമോട്ട് ചെയ്തിട്ടില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആ നിലപാടിൽ ഒരു തരത്തിലുമുള്ള മാറ്റമുണ്ടാകില്ലെന്നും ദുൽഖർ പറഞ്ഞു. ഇതു വെറും കെട്ടിചമച്ച വാർത്ത മാത്രമാണെന്നു ദുൽഖർ റി ട്വിറ്റ് ചെയ്തു.

  കന്നി ചിത്രം

  കന്നി ചിത്രം

  മലയാളത്തിലെ ഒരു യുവ താരത്തിന് ലഭിക്കുന്ന ഒരു മഹാ ഭാഗ്യമാണ് ബോളിവുഡ് പ്രവേശനം. അത് എല്ലാവർക്കും ലഭിക്കുന്ന ഒരു ഭാഗ്യമല്ല. കന്നി ചിത്രം തന്നെ ബോളിവുഡിലെ മഹാ പ്രതിഭയായ ഇർഫാൻ ഖാനോടൊപ്പം അഭിനയിക്കാൻ കഴിയുക എന്നത് മറ്റൊരു ഭാഗ്യം തന്നെയാണ്. ഇത്തരത്തിൽ അവസരം ലഭിക്കുന്ന വിരലിൽ എണ്ണാവുന്ന ഒരു താരമാണ് ദുൽഖർ.

  കർവാൻ

  കർവാൻ

  ഒരു യാത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഒരു റോഡ് യാത്രക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യത്യസ്തമായ വ്യക്തികളുടെ കഥ പറയുന്ന ചിത്രമാണിത് . ഇവരുടെ യാത്ര മധ്യേയുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.മിഥില പാല്‍ക്കറാണ് ചിത്രത്തിലെ നായിക. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ്‌ പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മിഥില. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റോണി സ്‌ക്രൂവാല ആണ്. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു.

  ആദ്യം ഇർഫാൻഖാൻ പിന്നെ സോനം കപൂർ

  ആദ്യം ഇർഫാൻഖാൻ പിന്നെ സോനം കപൂർ

  ഡിക്യൂവിന്റെ സമയം ബോളിവുഡ് സമയം തെളിഞ്ഞുവെന്നാണ് തോന്നുന്നത്. കർവാനു ശേഷം താരത്തിനെ കാത്തിരിക്കുന്നത് ബോളിവുഡ് താരസുന്ദരി സോനം കപൂറിനോടൊപ്പമുള്ള ചിത്രമാണ്. ദി സോയാ ഫാക്ടർ എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. 1983 ൽ ഇന്ത്യ ലോകപ്പ് നേടിയ സമയത്ത് ജനിച്ച പെൺകുട്ടിയുടെ ജീവിതത്തെ പ്രമേയമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സോയയുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കളി ജയിച്ചതെന്നും തുടർന്ന് 2010 ലെ ലോകപ്പിന് സോയയെ എത്തിക്കുന്നതുമാണ് ചിത്രം. ഏപ്രിൽ തിയേറ്ററുകളിൽ എത്തുനന് സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ മാസത്തിലാകും ആരംഭിക്കുക.

  ദുൽഖറിന്റെ പ്രതികരണം

  English summary
  Dulquer Salmaan refutes news of Mammootty promoting his bollywood movie carvan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X