Just In
- 1 hr ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 2 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 2 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 2 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
കാർഷിക നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് സീതാറാം യെച്ചൂരി
- Finance
2019 -2020 ല്‍ ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി, നിർണായകമായി 3 നയങ്ങൾ
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന് മമ്മൂട്ടിയെങ്കില്‍ പ്രണവ് മോഹന്‍ലാലിന് ദുല്‍ഖര്‍! ഏട്ടന്മാരും ഇക്കമാരും കൂടി ഞെട്ടിച്ചു

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ നിന്നുള്ള ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ടീസര്‍ റിലീസ്. മോഹന്‍ലാലിന്റെ കരിയറിലെ അടുത്തൊരു സൂപ്പര്‍ ഹിറ്റ് മൂവിയായിരിക്കുമെന്നുള്ള സൂചനയാണ് ടീസര്‍ നല്‍കുന്നത്. അതേ സമയം മമ്മൂട്ടി ടീസര്‍ പുറത്തിറക്കിയതും ശ്രദ്ധേയമാണ്.
മലയാള സിനിമയുടെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്. ഇന്ന് തന്നെ മറ്റൊരു സര്‍പ്രൈസ് കൂടി വരികയാണ്. ലൂസിഫറില്‍ നിന്നും ടീസര്‍ വന്നത് പോലെ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ നിന്നും ടീസര്‍ വരികയാണ്.
ലൂസിഫറിന്റെ ടീസര്‍ മമ്മൂട്ടി പുറത്ത് വിട്ടപ്പോള്‍ പ്രണവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖര്‍ സല്‍മാനാണ് റിലീസ് ചെയ്യുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ എത്തുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ പ്രണവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. പ്രണവിന്റെ ഇതുവരെ ആരും കാണാത്ത മാസ് ലുക്ക് ആയിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. കൈയിലൊരു ഇരുമ്പ് ദണ്ഡ് പിടിച്ച് നില്ക്കുന്ന കൂളിംഗ് വെച്ചാണ് പ്രണവ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് ടീസര്‍ കൂടി വരുമ്പോള്‍ സിനിമയുടെ നിലവാരം എങ്ങനെയാണെന്ന് മനസിലാവും.