»   » എസ്രയിലെ റോസി താരപുത്രന്റെ നായികയാകുന്നു, ദുല്‍കറിന്റെ പുതിയ ചിത്രമേതാണെന്നറിയാമോ ?

എസ്രയിലെ റോസി താരപുത്രന്റെ നായികയാകുന്നു, ദുല്‍കറിന്റെ പുതിയ ചിത്രമേതാണെന്നറിയാമോ ?

Posted By: Rohini
Subscribe to Filmibeat Malayalam

അമല്‍ നീരദിന്റെ സിഐഎ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. 20 ദിവസം കൊണ്ട് പറവയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ദുല്‍ഖര്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തിലേക്ക് കടക്കും.

ഈ നടത്തം കണ്ടാലറിയാം രജനിയും കമലും മാത്രമല്ല, ലാലും മമ്മൂട്ടിയും വരെ മാറി നില്‍ക്കണം...

സോളോയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമേതാണെന്നറിയാമോ.. അനില്‍ രാധാകൃഷ്ണ മേനോന്റെ നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച സലാം ബുഖാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം!

നായികയായി ആന്‍

ഇപ്പോള്‍ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന എസ്ര എന്ന ചിത്രത്തില്‍ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്‍ ശീതളാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായിക. ദുല്‍ഖറിനൊപ്പം വളരെ പ്രധാന്യമുള്ള കഥാപാത്രമായിട്ടാണ് ആന്‍ എത്തുന്നത്.

അഭിനയം പഠിച്ച നടി

മുംബൈയിലെ പ്രശസ്ത ആക്ടിങ് സ്‌കൂളില്‍ നിന്ന് അഭിനയം പഠിച്ച ശേഷമാണ് ആന്‍ ശീതല്‍ സിനിമാ രംഗത്തെത്തുന്നത്. ആനിന്റെ ആദ്യ ചിത്രമാണ് എസ്ര. ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് എസ്രയിലെ റോസി. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തു

ഗൗരവത്തോടെ കാണുന്നു

ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും വളരെ ഏറെ ഗൗരവത്തോടെയാണ് ഈ വേഷത്തെ കാണുന്നതെന്നും ആന്‍ ശീതള്‍ പ്രതികരിച്ചു. കഥാപാത്രത്തെ കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും നടി പറയുന്നു.

സിനിമയെ കുറിച്ച്

ശിവപ്രസാദും ബിപിന്‍ ചന്ദ്രയും ചേര്‍ന്നാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രാഹണവും ഗോപി സുന്ദര്‍ സംഗീതവും നിര്‍വ്വഹിയ്ക്കുന്നു. കെപിഎസി ലളിത, ലാല്‍, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ശേഖര്‍ മേനോന്‍, സനുഷ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. മെയ് യില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.

English summary
Dulquer Salmaan and Ezra fame Ann Sheetal will essay the lead roles in the in the upcoming movie directed by Salaam Bukhari

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam