»   » ഈ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള കുടുംബം ഞങ്ങളുടേതാണ്; വാപ്പച്ചിയുടെ പിറന്നാളാശംസ നേര്‍ന്ന് ദുല്‍ഖര്‍

ഈ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള കുടുംബം ഞങ്ങളുടേതാണ്; വാപ്പച്ചിയുടെ പിറന്നാളാശംസ നേര്‍ന്ന് ദുല്‍ഖര്‍

By: Rohini
Subscribe to Filmibeat Malayalam

ഇന്ന് (സെപ്റ്റംബര്‍ 7) മലയാളത്തിന്റെ മെഗാസ്റ്റാര്‍ 65 ലേക്ക് കടക്കുകയാണ്. മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകളുടെ ബഹളമാണ് ഫേസ്ബുക്കില്‍. അതില്‍ മകന്‍ ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വളരെ അഭിമാനകരമാണ്.

ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള കുടുംബം തങ്ങളുടേതാണെന്ന് ദുല്‍ഖറിന്റെ പോസ്റ്റില്‍ പറയുന്നു. കുടുംബത്തോടൊപ്പമുള്ള ഫോട്ടോ ഇട്ടുകൊണ്ടാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മിനിട്ടുകള്‍ കഴിയുമ്പോഴേക്കും പോസ്റ്റും ഫോട്ടോയും വൈറലായിക്കഴിഞ്ഞു.

mammootty-family

വാപ്പച്ചി ഞങ്ങള്‍ക്ക് തണല്‍ തരുന്ന മരമാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം വല്ല്യുപ്പച്ചിയ്ക്കും വല്ല്യുമ്മച്ചിയ്ക്കും പിറന്ന ആണ്‍കുഞ്ഞ്. അസാധാരമായ പലതും ചെയ്തു തീര്‍ക്കാന്‍ വാപ്പച്ചിയ്ക്കുണ്ടായിരുന്നു. അതൊക്കെ ചെയ്തു തീര്‍ത്തു. ഏറ്റവും ഉയര്‍ന്ന കൊടുമുടികളെല്ലാം കീഴടക്കി.

ഇന്ന് വാപ്പച്ചിയാണ് ഇതിഹാസം. വാപ്പച്ചിയാണ് ഏറ്റഴും വലിയ കൊടുമുടി. കുടുംബത്തെ ഏറ്റവും അധികം സ്‌നേഹിച്ചു. ഈ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള കുടുംബം ഞങ്ങളുടേതാണ്- എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ

English summary
Dulquer Salmaan's birthday wishes to his dearest father Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam