»   » മമ്മൂട്ടിയുടെ ഈ തീപ്പൊരി ചിത്രങ്ങളുടെ റീമേക്കില്‍ നായകനായി ദുല്‍ഖര്‍? തുറന്ന് പറഞ്ഞ് ദുല്‍ഖര്‍!

മമ്മൂട്ടിയുടെ ഈ തീപ്പൊരി ചിത്രങ്ങളുടെ റീമേക്കില്‍ നായകനായി ദുല്‍ഖര്‍? തുറന്ന് പറഞ്ഞ് ദുല്‍ഖര്‍!

Posted By:
Subscribe to Filmibeat Malayalam
ഈ മമ്മൂട്ടി ചിത്രങ്ങളുടെ റീമേക്കില്‍ ദുല്‍ഖർ നായകനാകുമോ? | filmibeat Malayalam

മമ്മൂട്ടിയെ എന്നപോലെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ വെള്ളിത്തിരയില്‍ എത്തിയ കാലം മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നതിനായി. പല പ്രൊജക്ടുകളും ഇത്തരത്തില്‍ പറഞ്ഞ് കേട്ടെങ്കിലും ഒന്നും യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയില്ല.

ആ ഓണക്കാലം യോദ്ധ ആവറേജില്‍ ഒതുങ്ങി, സൂപ്പര്‍ ഹിറ്റായത് മമ്മൂട്ടി ചിത്രം! വിശ്വസിച്ചാലും ഇല്ലെങ്കിലും

'തല'യോ, 'ബിലാലോ' ബോക്‌സ് ഓഫീസില്‍ വിജയം നേടിയത് ആര്? കണക്കുകള്‍ പറയുന്നതിങ്ങനെ...

പ്രേക്ഷകര്‍ നെഞ്ചേറ്റിയ മമ്മൂട്ടി കഥാപാത്രങ്ങളെ ദുല്‍ഖറിനും പ്രിയമാണ്. ഏഷ്യാ വിഷന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കവേയാണ് റീമേക്ക് ചെയ്യുകയാണെങ്കില്‍ ദുല്‍ഖറിന് അവതരിപ്പിക്കാന്‍ താല്പര്യമുള്ള മമ്മൂട്ടി കഥാപാത്രം ഏതായിരിക്കും എന്ന ചോദ്യം ദുല്‍ഖറിനെ തേടി എത്തിയത്. പ്രേക്ഷരെ ഇന്നും ത്രസിപ്പിക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങളുടെ പേരാണ് ദുല്‍ഖര്‍ പറഞ്ഞത്.

അത്ര എളുപ്പമല്ല

മമ്മൂട്ടി ചെയ്ത സിനിമകളില്‍ ഏതെങ്കിലും റീമേക്ക് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ഏത് കഥാപാത്രത്തെ തിരഞ്ഞെടുക്കും എന്നായിരുന്നു അവതാരകന്റെ ചോദ്യം. വാപ്പച്ചി അവതരിപ്പിച്ച കഥാപാത്രങ്ങളെ പുനരവതരിപ്പിക്കുക അത്ര എളുപ്പമല്ലെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

രണ്ട് ചിത്രങ്ങള്‍

റീമേക്ക് അത്ര എളുപ്പമല്ലെന്ന് പറഞ്ഞെങ്കിലും സാമ്രാജ്യം, ദി കിംഗ് പോലുള്ള സ്‌റ്റൈലിഷ് സിനിമകളോടുള്ള തന്റെ ഇഷ്ടവും ദുല്‍ഖര്‍ തുറന്ന് പറഞ്ഞു. സാമ്രാജ്യത്തിലെ അലക്‌സാണ്ടറും ദി കിംഗിലെ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് എന്ന കളക്ടറും ഇന്നും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുന്ന രണ്ട് മാസ് കഥാപാത്രങ്ങളാണ്.

ബിലാലില്‍ ദുല്‍ഖറും

ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ എന്ന പേരില്‍ ഒരുക്കുന്നതായി അമല്‍ നീരദ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഉയരുന്ന ചോദ്യമാണ് ചിത്രത്തില്‍ ദുല്‍ഖറും ഒപ്പം ഉണ്ടാകുമോ എന്നതും. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യം അമല്‍ നീരദ് വ്യക്തമാക്കി കഴിഞ്ഞതാണ് എന്നായിരുന്നു മറുപടി.

ഓഡീഷന് പങ്കെടുക്കാനും തയാര്‍

ദുല്‍ഖര്‍ ബിലാലില്‍ ഉണ്ടാകില്ലെന്ന് അമല്‍ നീരദ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആ ചിത്രത്തിന്റെ ഭാഗമാകാനുള്ള തന്റെ താല്‍പര്യം ചടങ്ങില്‍ ദുല്‍ഖര്‍ വ്യക്തമാക്കി. ബിലാലില്‍ അഭിനയിക്കുന്നതിന് വേണ്ടി ഓഡീഷന് പോയി നില്‍ക്കാനും താന്‍ തയാറാണെന്നും താരം വ്യക്തമാക്കി.

കാത്തിരിക്കുന്നു

ബിഗ് ബിക്ക് എത്ര ഭാഗം വന്നാലും ആ സിനിമ എല്ലാവര്‍ക്കും ഇഷ്ടമാകും. എല്ലാവരേയും പോലെ താനും ആ ചിത്രത്തിനായി കാത്തിരിക്കുയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. അടുത്ത വര്‍ഷം ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അമല്‍ നീരദ് അറിയിച്ചിരിക്കുന്നത്.

നാനൂറാം ചിത്രം

മമ്മൂട്ടിയുടെ നാനൂറാം ചിത്രത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് അമല്‍ നീരദ് ചിത്രമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിരീകരണം ഉണ്ടായില്ല. ബിലാലിലും ദുല്‍ഖര്‍ ഇല്ലെന്ന് പ്രഖ്യാപിച്ചതോടെ ഇരുവരും ഒന്നിക്കുന്നത് കാണാന്‍ പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കണം.

റീമേക്ക് ഉണ്ടാകുമോ?

അവതാരകന്‍ ചോദിച്ചതുപോലെ ദുല്‍ഖറിനെ നായകനാക്കി സാമ്രാജ്യമോ, ദി കിംഗോ റീമേക്ക് ചെയ്യുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളായ ഈ ചിത്രം ദുല്‍ഖറിലൂടെ വീണ്ടുമെത്തിയാല്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പ്.

English summary
Dulquer Salmaan's favorite Mammootty movie that he would like to remake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam