»   » സുവിശേഷങ്ങളുമായി ജോമോനെത്തുന്നു;ദുല്‍ക്കര്‍ ചിത്രം റിലീസ് തിയ്യതി പ്രഖ്യാപിച്ചു

സുവിശേഷങ്ങളുമായി ജോമോനെത്തുന്നു;ദുല്‍ക്കര്‍ ചിത്രം റിലീസ് തിയ്യതി പ്രഖ്യാപിച്ചു

By: Pratheeksha
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. ക്രിസ്മസ് റിലീസിനൊരുങ്ങുന്ന ചിത്രം ഡിസംബര്‍ 16 നു റിലീസ് ചെയ്യും.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ച് ദുല്‍ക്കര്‍ ഈയിടെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ദുല്‍ക്കറിനെ കൂടാതെ മുകേഷ്, ഇന്നസെന്റ്,വിനു മോഹന്‍, മുത്തുമണി, അനുപമ പരമേശ്വരന്‍ ,ഐശ്വര്യ രാജേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read more: പണമുണ്ടാക്കുകയാണ് കമലിന്റെ ലക്ഷ്യം! കമലസുരയ്യയെ കുറിച്ച് ഞാനെഴുതിയത് സത്യമല്ലെന്ന് പറയാന്‍ ഇയാളാര് ?

jomontesuvisheshangal-22-1479782769-22-1479801913.jpg -Properties

ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുല്‍ക്കര്‍ എത്തുന്നത്. ദുല്‍ക്കറിന്റെ അച്ഛന്റെ വേഷമാണ് മുകേഷിന്. സത്യന്‍ അന്തിക്കാടിനൊപ്പമുള്ള ദുല്‍ക്കറിന്റെ ആദ്യ ചിത്രമാണിത്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വിദ്യാസാഗറാണ്. എസ് കുമാറാണ് ഛായാഗ്രഹണം.

English summary
Jomonte Suvisheshangal, which has Dulquer Salmaan in the lead role,has now got a release date.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam