»   » മലയാള സിനിമയ്ക്ക് ദുല്‍ഖര്‍ സല്‍മാനെ നഷ്ടപ്പെടുമോ? മലയാളത്തിനെക്കാളും കൂടുതല്‍ ആരാധകര്‍ ഇവിടെയുണ്ട്

മലയാള സിനിമയ്ക്ക് ദുല്‍ഖര്‍ സല്‍മാനെ നഷ്ടപ്പെടുമോ? മലയാളത്തിനെക്കാളും കൂടുതല്‍ ആരാധകര്‍ ഇവിടെയുണ്ട്

By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ വലിയൊരു ജനപ്രീതി കിട്ടിയ താരമാണ്. നിലവില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ അന്യഭാഷ ചിത്രങ്ങളിലും സജീവമായി കൊണ്ടിരിക്കുകയാണ്. മഹാനദി എന്ന തെലുങ്ക് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ മറ്റൊരു സിനിമയും കൂടി തെലുങ്കില്‍ എത്തുകയാണ്.

അന്ന് ഗുസ്തിയായിരുന്നു, ഇത്തവണ സംഗീതം കൊണ്ട് കീഴടക്കാന്‍ ആമിര്‍ ഖാനും മകളും വീണ്ടും വരുന്നു!

മലയാളത്തില്‍ സായ് പല്ലവിയും ദുല്‍ഖറും ഒന്നിച്ചഭിനയിച്ച 'കലി' എന്ന സിനിമയാണ് തെലുങ്കിലേക്കും കൂടി ഡബ്ബ് ചെയ്യാന്‍ പോവുന്നത്. സമീര്‍ താഹീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമയായിരുന്നു കലി. 2016 ല്‍ മലയാളത്തില്‍ റിലീസ് ചെയ്ത സിനിമ ഒരു മനുഷ്യനുണ്ടാവുന്ന ദേഷ്യവും കലിയും എങ്ങനെ നിയന്ത്രിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.

കലി

പ്രേമം എന്ന ചിത്രത്തിലുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സായ് പല്ലവിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു 'കലി'. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ചിത്രം 2016 ലായിരുന്നു റിലീസ് ചെയ്തിരുന്നത്.

ചിത്രം തെലുങ്കിലേക്കും


സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന 'കലി' തെലുങ്കിലേക്ക് കൂടി ഡബ്ബ് ചെയ്യാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഔദ്യോഗികമായി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

തയ്യാറെടുപ്പുകള്‍ നടക്കുന്നു

ചിത്രം തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളെല്ലാം തുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബര്‍ അവസാനത്തോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

തെലുങ്കിലെ ആരാധകര്‍


ദുല്‍ഖര്‍ സല്‍മാനും സായ് പല്ലവിയ്ക്കും തെലുങ്കില്‍ വലിയ ആരാധകരാണുള്ളത്. അതിനാല്‍ തന്നെ കലി തെലുങ്കിലേക്ക് വരുന്നതിനായുള്ള കാത്തിരിപ്പിലാണ് തെലുങ്ക് ആരാധകര്‍.

തെലുങ്കില്‍ ഹിറ്റ് സിനിമയായിരിക്കും

തെലുങ്കില്‍ കലിയുടെ ഡബ്ബിങ് ഒരു മാജിക് ആയി തീരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുമ്പ് ദുല്‍ഖറും നിത്യ മേനോനും ഒന്നിച്ചഭിനയിച്ച ചിത്രം 100 ദിവസം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.

ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം


മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിലും സജീവമാകാനുള്ള ശ്രമത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. മഹാനദി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ നായനായി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

മഹാനദി

നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനദി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

ഫിദ

സായ് പല്ലവി പുതിയ തെലുങ്ക് ചിത്രമാണ് ഫിദ. ചിത്രം ജൂലൈ അവസാന ആഴ്ചയോടെ തിയറ്ററുകളിലെത്തിയിരുന്നു. ശേഖര്‍ കമ്മുള സംവിധാനം ചെയ്ത ചിത്രത്തില്‍ വരുണ്‍ തേജിന്റെ നായികയായാണ് അഭിനയിച്ചത്. ഇനി തമിഴിലാണ് സായിയുടെ അടുത്ത ചിത്രം.

Dulquer Salman Opens Up About His Daughter
English summary
Dulquer Salmaan's Kali To Get A Telugu Version!
Please Wait while comments are loading...

Malayalam Photos

Go to : More Photos