twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാട്ടിലില്ലെങ്കിലും തന്നാലാവുന്നത് ചെയ്യുന്നുണ്ട്! വേദനയോടെ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു..

    By Nimisha
    |

    പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. ധനസഹായം നല്‍കിയും നേരിട്ട് ക്യാംപുകളിലേക്കെത്തിയും താരങ്ങള്‍ ശക്തമായ ഇടപെടലുകളാണ് നടത്തിയത്. അതാത് സ്ഥലങ്ങളിലെ ക്യാംപുകളിലെ അവസ്ഥയെക്കുറിച്ചും കലക്ഷന്‍ സെന്ററുകളില്‍ ആവശ്യമുള്ള സാധനങ്ങളെക്കുറിച്ചും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

    താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ 50 ലക്ഷം രൂപയും മോഹന്‍ലാല്‍ 25 ലക്ഷം രൂപയും ധനസഹായമായി നല്‍കിയിരുന്നു. മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവും നല്‍കിയിരുന്നു. നാട്ടില്‍ ഇല്ലാത്തതിന്റെ വിഷമം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെ വിഷമം പങ്കുവെച്ചപ്പോള്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

    ഈദ് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

    ഈദ് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

    പെരുന്നാള്‍ ആശംസ നേര്‍ന്നതിനോടൊപ്പം തന്നെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ച് പോസ്റ്റിട്ടത്. ഇന്നീ ഈദ് ദിനത്തില്‍ പ്രിയപ്പെട്ട സഹോദരി സഹോദരന്‍മാരോട് പറയാനുള്ളത് എന്ന് പറഞ്ഞാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രളയക്കെടുതിയിലാണ്ട കേരളത്തിന് ബലി പെരുന്നാള്‍ ആശംസ നേര്‍ന്നുള്ള താരപുത്രന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്.

    പോസ്റ്റ് വൈറലാവുന്നു

    പോസ്റ്റ് വൈറലാവുന്നു

    സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിക്കുന്ന താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമാതാരങ്ങള്‍ക്ക് മാത്രമല്ല ആര്‍മി, നേവി, മെഡിക്കല്‍ വിഭാഗം, മത്സ്യത്തൊഴിലാളികള്‍, ട്രക്ക് ഡ്രൈവര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനത്തില്‍ അണിനിരന്നവരെ അഭിനന്ദിച്ചാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ പരിശ്രമവും ഇച്ഛാശക്തിയുമാണ് കേരളത്തെ രക്ഷപ്പെടുത്തി കരയ്ക്കടുപ്പിച്ചത്.

     അവഗണിക്കാതിരിക്കൂ

    അവഗണിക്കാതിരിക്കൂ

    ഈ സമയത്ത് കേരളത്തില്‍ ഇല്ലാതെ പോയതിന്റെ വിഷമം ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. തന്നെപ്പോലെ ഈ സമയത്ത് കേരളത്തില്‍ ഇല്ലാതെ പോയ പലരും കേരളത്തിലെ അവസ്ഥയെക്കുറിച്ച് വിഷമിക്കുന്നവരാണ്. കേരളത്തിലേക്ക് പണം അയയ്ക്കുകയും സാധനങ്ങളെത്തിക്കുകയും ഫണ്ട് സമാഹരിക്കുകയും സാധനങ്ങള്‍ എത്തിക്കുകയും ചെയ്യുന്നവരാണ് അവരില്‍ പലരും. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ അവഗണിക്കാതിരിക്കണമെന്നും താരം കുറിച്ചിട്ടുണ്ട്.

    നാട്ടിലില്ലാത്തതിന്റെ വിഷമം

    നാട്ടിലില്ലാത്തതിന്റെ വിഷമം

    ജാതിയോ മതമോ നാം ഇപ്പോള്‍ കാണുന്നില്ല, സുന്ദരമായ ഈ സംസ്ഥാനത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണിത്. നമ്മള്‍ ഒന്നാണെന്ന ചിന്തയാണ് ഇക്കാര്യത്തിലൂടെ പുറത്തുവന്നത്. നമുക്ക് വേമഅടി നാം തന്നെ ഒരുമിച്ച കാഴ്ച ഏറെ മനോഹരമാണ്. പ്രളയക്കെടുതിയില്‍പ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തിനിറങ്ങാനോ ദുരിതബാധിതരെ സഹായിക്കാനോ കഴിയാത്തതിന്റെ നിരാശ പങ്കുവെച്ച് താരം നേരത്തെ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

    രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു

    രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു

    നാട്ടില്‍ ഇല്ലാത്തതില്‍ വല്ലാതെ വേദനിക്കുന്നുണ്ടെന്ന് ദുല്‍ഖര്‍ കുറിച്ചപ്പോള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച് നിരവധി പേരെത്തിയിരുന്നു. നാട്ടിലുണ്ടായിരുന്നുവെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്‌തേനെയെന്നും, ഫേസ്ബുക്കില്‍ പോസ്റ്റിട്ട് കളിക്കാനല്ലേയെന്നുമൊക്കെയായിരുന്നു ചിലര്‍ ചോദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായതിന് പിന്നാലെയായാണ് വിമര്‍ശകരെത്തിയത്.

    വായടിപ്പിച്ച മറുപടിയുമായി ദുല്‍ഖര്‍

    വായടിപ്പിച്ച മറുപടിയുമായി ദുല്‍ഖര്‍

    താന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന എല്ലാവരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ദുല്‍ഖര്‍ കുറിച്ചിരുന്നു. രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നതിന് പിന്നാലെയായാണ് താരം മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ ചൊറിയാനെത്തിയ വ്യക്തിക്ക് ചുട്ട മറുപടി നല്‍കി ടൊവിനോയും രംഗത്തെത്തിയിരുന്നു.

    പോസ്റ്റ് കാണാം

    ദുല്‍ഖറിന്റെ പോസ്റ്റ് കാണാം.

    English summary
    Dulquer Salmaan's latest post viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X