»   » എന്നും സ്പെഷ്യലായിരിക്കും, മാര്‍ട്ടിന്‍ പ്രക്കാട്ടിനും അന്‍വര്‍ റഷീദിനും ആശംസ നേര്‍ന്ന് ദുല്‍ഖര്‍!

എന്നും സ്പെഷ്യലായിരിക്കും, മാര്‍ട്ടിന്‍ പ്രക്കാട്ടിനും അന്‍വര്‍ റഷീദിനും ആശംസ നേര്‍ന്ന് ദുല്‍ഖര്‍!

Written By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ചിത്രങ്ങളും വിശേഷവുമൊക്കെ പങ്കുവെച്ച് താരം ഏറെ സജീവമാണ്. ആരാധകപിന്തുണയില്‍ ഏറെ മുന്നിലുള്ള താരം കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്‌സുള്ള മലയാള താരം കൂടിയാണ് ദുല്‍ഖര്‍. താരപുത്രനെന്ന ലേബലിലല്ലാതെ സ്വന്തമായ ഇടം നേടിയെടുത്താണ് ഈ താരം മുന്നേറുന്നത്.

സഖാവ് അലക്‌സ് പൊളിച്ചടുക്കും, അഭിനയിക്കാന്‍ മറന്ന് ജീവിച്ച മമ്മൂട്ടിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍!

സഹപ്രവര്‍ത്തകരുടെ പിറന്നാള്‍ ദിനത്തില്‍ കൃത്യമായി ആശംസ അറിയിക്കാറുണ്ട് ദുല്‍ഖര്‍. മാര്‍ച്ച് 19ന് പിറന്നാള്‍ ആഘോഷിക്കുന്ന അന്‍വര്‍ റഷീദിനും മാര്‍ട്ടിന്‍ പ്രക്കാട്ടിനും ആശംസ നേര്‍ന്ന് ദുല്‍ഖര്‍ കുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട് .ആദ്യ സിനിമയായ സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിച്ച ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയവും കരസ്ഥമാക്കിയിരുന്നു. ഫൈസി എന്ന കഥാപാത്രമായി മികച്ച പ്രകടനം തന്നെയാണ് ഈ താരപുത്രന്‍ കാഴ്ച വെച്ചത്.

Dulquer Salmaan

മലയാളത്തിന് പുറമെ തെലുങ്കിലേക്കും ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു. ആ സിനിമയ്ക്ക് ശേഷമാണ് ദുല്‍ഖറും മാര്‍ട്ടിന്‍ പ്രക്കാട്ടും ഒരുമിച്ചത്. എബിസിഡി ക്ക് ശേഷം വീണ്ടും ദുല്‍ഖര്‍ ഇവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. കരിയറിലെ തന്നെ മികച്ച ചിത്രവും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവും താരപുത്രന് ലഭിച്ചത് അതിലൂടെയാണ്.

English summary
Dulquer Salmaan wishes Martin Prakkat and Anwar Rasheed on their birthday!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X