»   » ഇത് മാത്രം ആരും ദുല്‍ഖറില്‍ നിന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല! ഇനി എന്താവുമെന്ന് കാത്തിരുന്ന് കാണാം

ഇത് മാത്രം ആരും ദുല്‍ഖറില്‍ നിന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല! ഇനി എന്താവുമെന്ന് കാത്തിരുന്ന് കാണാം

Posted By:
Subscribe to Filmibeat Malayalam

വ്യത്യസ്ത കഥാപാത്രങ്ങള്‍ കൊണ്ട് ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അതിനിടെ മുവുനീളം കോമഡി കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

ഗ്രേറ്റ് ഫാദറിനും പുലിമുരുകനും ശേഷം വില്ലനാണ് ഈ റെക്കോര്‍ഡ് കരസ്ഥമാക്കുന്നത്! അതും വിദേശത്ത് നിന്നും

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയ്ക്കും അമര്‍ അക്ബര്‍ അന്തോണിയ്ക്കും തിരക്കഥയൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന അടുത്ത സിനിമയിലായിരിക്കും ദുല്‍ഖര്‍ അഭിനയിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യത്തെ രണ്ട് സിനിമകള്‍ പോലെ തന്നെ അടുത്ത സിനിമയും കോമഡി ചിത്രമായിരിക്കുമെന്നാണ് പറയുന്നത്.

വിഷ്ണുവും ബിബിനും


മലയാള സിനിമയില്‍ താരങ്ങളായി കൊണ്ടിരിക്കുന്ന രണ്ട് പേരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും. ഇരുവരും ചേര്‍ന്ന് തിരക്കഥയൊരുക്കിയ രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നു.

അടുത്ത സിനിമ വരുന്നു

ഇതേ കൂട്ടുകെട്ടില്‍ അടുത്ത സിനിമ വരാന്‍ പോവുകയാണ്. ചിത്രത്തില്‍ നായകനാവുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരിക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒദ്യോഗിക വിശദീകരണം ഇനിയും വന്നിട്ടില്ല.

കോമഡി സിനിമ

ആദ്യത്തെ രണ്ട് സിനിമകള്‍ പോലെ തന്നെ അടുത്ത സിനിമയും കോമഡി ചിത്രമായിരിക്കുമെന്നാണ് പറയുന്നത്. മാത്രമല്ല ദുല്‍ഖറിന്റെ കഥാപാത്രവും മുഴുനീള കോമഡിയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഷ്ണു ഉണ്ണികൃഷ്ണന്‍

തിരക്കഥ ഒരുക്കിയതിനൊപ്പം കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതും വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ശിക്കാരി ശംഭു എന്ന സിനിമയിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ബിബിന്‍ ജോര്‍ജ്

വിഷ്ണുവിനെ പോലെ തന്നെ നടനായി ബിബിന്‍ ജോര്‍ജും കഴിവ് തെളിയിച്ചിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ റോള്‍ മോഡല്‍സിലെ വില്ലന്‍ വേഷത്തിലൂടെ ബിബിന്‍ ജോര്‍ജ്ജും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

ദുല്‍ഖറിന്റെ തിരക്കുകള്‍

നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്ക്, ഹിന്ദി, എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളിലാണ് ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്നത്.

English summary
Dulquer Salmaan's next movie full length comedy character.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam