»   » ഒരു ഭയങ്കര കാമുകനെ കുറിച്ച് തിരക്കഥാകൃത്ത് വെളിപ്പെടുത്തുന്നു!

ഒരു ഭയങ്കര കാമുകനെ കുറിച്ച് തിരക്കഥാകൃത്ത് വെളിപ്പെടുത്തുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖറിനെ നായകനാക്കി വീണ്ടും ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അടുത്തിടെ ഉണ്ണി ആര്‍ ചിത്രത്തെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.

ഉണ്ണി ആറിന്റെ ചെറുകഥയായ ഒരു ഭയങ്കര കാമുകനെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തന്റെ ചെറുകഥയെ ആസ്പദമാക്കിയല്ല ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രം ഒരുക്കുന്നതെന്ന് ഉണ്ണി ആര്‍ പറയുന്നു. പൂര്‍ണമായും ഒരു പുതിയ സബ്ജക്ടാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നതെന്നും ഉണ്ണി ആര്‍ പറഞ്ഞു.

dulquer-salmaan-oru-bhayankara-kamukan

2014ല്‍ പുറത്തിറങ്ങിയ വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചാര്‍ലിക്ക് ശേഷം ഉണ്ണി ആറിന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന എന്ന പ്രത്യേകത കൂടിയുണ്ട്.

ചാര്‍ലി എന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ച ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മിക്കുന്നത്. 2017ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

English summary
Dulquer Salmaan's Oru Bhayankara Kamukan: Here's An Interesting Update

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X