»   » ലാല്‍ ജോസിന്റെ ഭയങ്കര കാമുകന് എന്ത് പറ്റി, ദുല്‍ഖര്‍ സല്‍മാന്‍ സിനിമ ഉപേക്ഷിച്ചോ ?

ലാല്‍ ജോസിന്റെ ഭയങ്കര കാമുകന് എന്ത് പറ്റി, ദുല്‍ഖര്‍ സല്‍മാന്‍ സിനിമ ഉപേക്ഷിച്ചോ ?

Posted By: Rohini
Subscribe to Filmibeat Malayalam

വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ലാല്‍ ജോസ് ഒരു റൊമാന്റിക് ത്രില്ലര്‍ ഒരുക്കുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു അടുത്തെങ്ങും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കില്ലെന്ന്.

കുഞ്ഞിക്കയ്ക്ക് ഡേറ്റില്ല!അണിയറയിലൊരുങ്ങുന്നത് മുന്‍നിര സംവിധായകരുടെ ചിത്രങ്ങള്‍!

തിരക്കഥയും മറ്റും പൂര്‍ത്തിയാക്കി ദുല്‍ഖറിനെ കാത്തിരിയ്ക്കുകയാണ് ലാല്‍ ജോസ്. എന്നാല്‍ ഷൂട്ടിങ് മറ്റ് പല കാരണങ്ങള്‍ക്കൊണ്ടും നീണ്ടു പോകുകയാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഷെബിന്‍ ബക്കര്‍ അറിയിച്ചു.

ഫെബ്രുവരിയില്‍ പ്ലാന്‍ ചെയ്തു

സിഐഎ, സോളോ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ദുല്‍ഖര്‍ ലാല്‍ ജോസ് ചിത്രത്തിലേക്ക് കടക്കും എന്നായിരുന്നു വാര്‍ത്തകള്‍. ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിയ്ക്കും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

ദുല്‍ഖറിന്റെ തിരക്ക്

എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്റെ ഡേറ്റുകള്‍ ക്ലാഷായതിനാല്‍ ചിത്രീകരണം നീണ്ടു പോവുകയാണ്. അമല്‍ നീരദിന്റെ സിഐഎ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഷൂട്ടിങ് തടസ്സപ്പെട്ടിരുന്നു. ജനുവരിയിലാണ് സിഐഎ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അപ്പോഴേക്കും സോളോ എന്ന ചിത്രം ആരംഭിച്ചു.

ഇപ്പോള്‍ പറവ

സൗബിന്‍ ഷഹീര്‍ സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ ഒരു അതിഥി താരമാണ് ഡിക്യു. അതിന് ശേഷം സോളോ എന്ന ചിത്രത്തിന്റെ അടുത്ത ഘട്ട ഷൂട്ടിങിലേക്ക് കടക്കും.

ഭയങ്കര കാമുകന്‍

ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രത്തില്‍ പക്ക റൊമാന്റിക് ഹീറോ ആയിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. ആര്‍ ഉണ്ണി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ചാര്‍ലിയിലെ പോലെ താടി വളര്‍ത്തിയ ലുക്കിലായിരിക്കും ഡിക്യു എത്തുക എന്നും കേള്‍ക്കുന്നു.

തിരക്കോട് തിരക്ക്

അടുത്ത ഒമ്പത് മാസത്തേക്ക് ദുല്‍ഖറിന് പുതിയ പ്രൊജക്ട് ഏറ്റെടുക്കാന്‍ ഡേറ്റില്ല എന്നാണ് കേള്‍ക്കുന്നത്. തമിഴ് ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി അണിയറിയില്‍ ഒരുങ്ങുന്നത്. അതില്‍ രണ്ടെണ്ണം മലയാളവും രണ്ടെണ്ണം തമിഴും ഒരെണ്ണം മലയാളത്തിലും തമിഴിലുമായാണ് ഒരുക്കുന്നുന്നത്.

English summary
Dulquer Salmaan starring upcoming Lal Jose movie Oru Bhayankara Kamukan has reportedly been delayed

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam