»   »  ദുല്‍ഖറിനെ 'ഒരു ഭയങ്കര കാമുകനാ'ക്കാന്‍ ഇനിയും സമയം വേണം!വ്യാജ വാര്‍ത്തകള്‍ തള്ളികളഞ്ഞ് നിര്‍മാതാവ്!

ദുല്‍ഖറിനെ 'ഒരു ഭയങ്കര കാമുകനാ'ക്കാന്‍ ഇനിയും സമയം വേണം!വ്യാജ വാര്‍ത്തകള്‍ തള്ളികളഞ്ഞ് നിര്‍മാതാവ്!

Posted By: Teresa John
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനും ലാല്‍ ജോസും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഒരു ഭയങ്കര കാമുകന്‍. 2016 ല്‍ തുടങ്ങിയ സിനിമയുടെ ചിത്രീകരണം ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഓക്ടോബറില്‍ ആകരംഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് നിരാശ മാത്രം ബാക്കി വെച്ച് സിനിമയുടെ നിര്‍മാതാവ് രംഗത്തെത്തിയിരിക്കുകയാണ്.

പൃഥ്വിരാജിനെ ഗായകനാക്കിയത് ആരാണെന്ന് അറിയാമോ? പുതിയ സിനിമയിലും ഇരുവരും ഒന്നിക്കുന്നു!

സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത് സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് 'ഒരു ഭയങ്കര കാമുകന്റെ' നിര്‍മാതാവ് ഷെബിന്‍ ബെക്കര്‍ പറയുന്നത്. മാത്രമല്ല സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം തുടങ്ങുന്നില്ലെന്നും 2018 ജനുവരിയിലായിരിക്കുമെന്നുമാണ് ഷെബിന്‍ പറയുന്നത്.

മോഹന്‍ലാല്‍ ഭാവനയ്ക്ക് കൊടുത്ത ആട്ടിന്‍ കുട്ടി പ്രസവിച്ചു! ഒരു മുട്ടനാടിനെ വേണമെന്ന് ഹരീഷ് കണാരന്‍!

ഒരു ഭയങ്കര കാമുകന്‍


ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകന്‍ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകനായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവാണ് ഷെബിന്‍ ബെക്കര്‍.

ചിത്രീകരണം

2016 ന്റെ അവസാനത്തോട് കൂടിയാണ് ചിത്രത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ലാല്‍ ജോസ് പ്രഖ്യാപിച്ചിരുന്നത്. ശേഷം 2017 ന്റെ ആരംഭത്തില്‍ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പകുതി വഴിയില്‍ അത് മുടങ്ങി പോവുകയായിരുന്നു.

വീണ്ടും തുടങ്ങുന്നു

കഴിഞ്ഞ ദിവസങ്ങൡ ഒരു ഭയങ്കര കാമുകന്റെ ചിത്രീകരണം ഓക്ടോബറില്‍ ആരംഭിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഔദ്യോഗികമായ സ്ഥിതികരണം ഒന്നും ഉണ്ടായിരുന്നില്ല.

നിര്‍മാതാവ് പറയുന്നത്


സിനിമയെ കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകളെല്ലാം വ്യാജമായിരുന്നെന്നാണ് നിര്‍മാതാവ് പറയുന്നത്. മാത്രമല്ല സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഇല്ലെന്നും 2018 ജനുവരിയില്‍ ആയിരിക്കുമെന്നുമാണ് ഷെബിന്‍ പറയുന്നത്.

വിദേശ ലൊക്കേഷന്‍സ് ഇല്ല

സിനിമയ്ക്ക് വിദേശത്ത് ലൊക്കേഷന്‍സ് ഉണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതും ഇല്ലെന്നാണ് ഷെബിന്‍ ബെക്കര്‍ പറയുന്നത്. കാടിന് സമീപമുള്ള ഒരു ചെറിയ ഗ്രാമത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

ലൊക്കേഷന്‍സ്

ദുല്‍ഖര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയായതിന് ശേഷം ഒരു ഭയങ്കര കാമുകന്‍ ആരംഭിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. സിനിമയുടെ ലൊക്കേഷന്‍ കേരളത്തിലും ദുബായിയിലും മൊറോക്കെ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കുമെന്നും പ്രചരിച്ചിരുന്നു.

ദുല്‍ഖറിന്റെ കഥാപാത്രം


ചിത്രത്തില്‍ ദുല്‍ഖര്‍ നല്ലൊരു നാടന്‍ പയ്യനായി ലുങ്കി ഉടുത്താണ് വരുന്നതെന്നാണ് പറയുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.

ഉണ്ണി ആറിന്റെ തിരക്കഥ

ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ഉണ്ണി ആര്‍ ആണ് ഒരു ഭയങ്കര കാമുകനും തിരക്കഥ ഒരുക്കുന്നത്.

ലാല്‍ ജോസ് ദുല്‍ഖര്‍ കൂട്ടുകെട്ട്

ലാല്‍ ജോസ് ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ഒരു ഭയങ്കര കാമുകന്‍. ആദ്യം വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചിരുന്നത്. ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു.

Producer About Dulquer's 'Oru Bhayankara Kamukan'

ദുല്‍ഖറിന്റെ തിരക്കുകള്‍


ദുല്‍ഖര്‍ സല്‍മാന് നിന്ന് തിരിയാന്‍ പോലുമുള്ള സമയമില്ല. അത്രയധികം സിനിമകളുടെ തിരക്കുകളിലാണ് താരമിപ്പോള്‍. മലയാളം, തമിഴ്, തെലുങ്കു, ബോളിവുഡ് എന്നിങ്ങനെ ഇന്ത്യയിലെ പല ഭാഷകളിലും അഭിനയിക്കുകയാണ് താരമിപ്പോള്‍.

English summary
Dulquer Salmaan's Oru Bhayankara Kamukan: Producer Rubbishes Rumours

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam