»   » കാമുകിയെ തേടി ദുല്‍ഖര്‍ സല്‍മാന്‍ യുഎസ്എയിലേക്ക് പോകുന്നു, വാരണം ആയിരം ആണോ...?

കാമുകിയെ തേടി ദുല്‍ഖര്‍ സല്‍മാന്‍ യുഎസ്എയിലേക്ക് പോകുന്നു, വാരണം ആയിരം ആണോ...?

Posted By: Rohini
Subscribe to Filmibeat Malayalam

ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നിര്‍ത്തി വച്ച് ദുല്‍ഖര്‍ സല്‍മാന്‍ - അമല്‍ നീരദ് ചിത്രം വീണ്ടും ചിത്രീകരണം ആരംഭിച്ചു. യുഎസ്എയില്‍ ചിത്രീകരണം പുരോഗമിയ്ക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിയ്ക്കുകയാണിപ്പോള്‍.

അമല്‍ നീരദ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് സംഭവിച്ചതെന്ത്; സിനിമ പാതിയില്‍ ഉപേക്ഷിച്ചോ...?

പാലായില്‍ ചിത്രീകരണം പുരോഗമിയ്ക്കവെ പെട്ടന്ന് ടീം എങ്ങിനെ യുഎസ്എ യില്‍ എത്തി എന്ന് ആരാധകര്‍ക്കൊരു സംശയമുണ്ടാകാം. നായകന്‍ കാമുകിയെയും തപ്പി പോകുന്നതാണ് യുഎസ്എയിലേക്ക്.

ദുല്‍ഖറിന്റെ കഥാപാത്രവും കഥാപാശ്ചാത്തവും

അജി മാത്യു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിയ്ക്കുന്നത്. തനി പാലക്കാരന്‍ അജി മാത്യു. പാലായില്‍ വച്ച് അജി ഒരു പെണ്‍കുട്ടിയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ കൂടുതല്‍ അടുക്കും മുന്‍പ് അവള്‍ യുഎസ്എയിലേക്ക് പോകുന്നു. പിന്നീട് അവളെയും തേടി യുഎസ്എയില്‍ എത്തുന്ന നായകന്‍ അവിടെ വച്ച് പല സത്യങ്ങളും തിരിച്ചറിയുന്നു. അജി മാത്യുവിന്റെ യാത്രയും യാത്രയിലെ തിരിച്ചറിവുകളും തന്നെയാണത്രെ കഥയുടെ പശ്ചാത്തലം

പുതുമുഖ നായിക കാര്‍ത്തിക

ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായിക. നേരത്തെ അനു ഇമ്മാനുവലിനെയാണ് നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ തെലുങ്ക് ചിത്രത്തിന് നല്‍കിയ ഡേറ്റുമായി ക്ലാഷായത് കാരണം അനു ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. കാര്‍ത്തികയുടെ ആദ്യ ചിത്രമാണിത്.

മറ്റ് കഥാപാത്രങ്ങള്‍

തമിഴ് നടന്‍ ജോണ്‍ വിജയ് വളരെ പ്രധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗബിന്‍ ഷഹീര്‍, ജിനു ജോസഫ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍. ഹോളിവുഡ് താരങ്ങള്‍ ദുല്‍ഖറിന്റെ വില്ലനായി ചിത്രത്തില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

കഥാകാരന്‍ ഷിബിന്‍

പൃഥ്വിരാജിനെ നായകനാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാട എന്ന ചിത്രത്തിന്റെ കഥാകാരനായ ഷിബിന്‍ ഫ്രാന്‍സിസാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ അമല്‍ നീരദ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്.

English summary
Here are some interesting details about Dulquer Salmaan's role in the upcoming Amal Neerad movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam