»   » സോളോയിലെ ദുല്‍ഖറിന്റെ നായികയെ കണ്ടോ, ഒരാള്‍ കൂടെയുണ്ട് അത് സസ്‌പെന്‍സാണ്!

സോളോയിലെ ദുല്‍ഖറിന്റെ നായികയെ കണ്ടോ, ഒരാള്‍ കൂടെയുണ്ട് അത് സസ്‌പെന്‍സാണ്!

By: Rohini
Subscribe to Filmibeat Malayalam

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഏറെ പ്രതീക്ഷയുള്ള ചിത്രത്തിലെ മറ്റ് താരങ്ങളെ സംബന്ധിച്ച വിവരങ്ങളെല്ലാം അണിയറ പ്രവര്‍ത്തകര്‍ രഹസ്യമായി വച്ചിരിയ്ക്കുകയാണ്.

ഏറെ പ്രതീക്ഷയോടെ ഒരുങ്ങുന്ന ദുല്‍ഖറിന്റെ അഞ്ച് ചിത്രങ്ങള്‍; നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ഏതാണ്? 

എന്നാല്‍ പാപ്പരാസികളുടെ രാപ്പകല്‍ കഷ്ടപ്പാടിലൂടെ ചിത്രത്തിലെ നായികമാരില്‍ ഒരാളെ കുറിച്ചുള്ള വിവരം ലഭിച്ചു. ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന് ഫോട്ടോയാണ് ഇതിന് ആധാരം

പുതുമുഖ നായിക

ആര്‍തി വെങ്കിടേഷ് എന്ന പുതുമുഖ നായികയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ചിത്രങ്ങളാണിവ.

ആരാണ് ആര്‍തി

മോഡലിങ് രംഗത്ത് നിന്നാണ് ആര്‍തി വെങ്കിടേഷ് വരുന്നത്. ചില ശ്രദ്ധേയ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ആര്‍തിയുടെ ആദ്യ സിനിമയാണ് സോളോ

മറ്റൊരു നടിയുമുണ്ട്

ആര്‍തി വെങ്കിടേഷിനെ കൂടാതെ മറ്റൊരു പ്രമുഖ നടി കൂടെ സിനിമയില്‍ അഭിനയിക്കുന്നുണ്ടത്രെ. എന്നാല്‍ അതാരാണെന്നത് സസ്‌പെന്‍സാക്കി വച്ചിരിയ്ക്കുകയാണ് ടീം.

സോളോ എന്ന ചിത്രം

കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സോളോ മൂന്ന് ഷെഡ്യൂളുകളായിട്ടാണ് പൂര്‍ത്തിയാക്കുന്നത്. മുംബൈയും ലഡാക്കുമാണ് മറ്റ് പ്രധാന ലൊക്കേഷന്‍. ബിജോയ് നമ്പ്യാര്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2017 ല്‍ റിലീസ് ചെയ്യും

English summary
Model Arthi Venkatesh is all set to foray into films, with the upcoming Dulquer Salmaan-Bejoy Nambiar movie, Solo.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam