»   » അടി, വെടി, പുക ദുല്‍ഖര്‍ സല്‍മാന്‍ ചരിത്രം മാറ്റി എഴുതി! 'സോലോ'യില്‍ നിന്നും പുതിയ ടീസര്‍ പുറത്ത്!!

അടി, വെടി, പുക ദുല്‍ഖര്‍ സല്‍മാന്‍ ചരിത്രം മാറ്റി എഴുതി! 'സോലോ'യില്‍ നിന്നും പുതിയ ടീസര്‍ പുറത്ത്!!

By: Teresa John
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ സമ്മാനിച്ച ദിവസങ്ങളാണ് 2017 ല്‍ ഉണ്ടായിരിക്കുന്നത്. യുവതാരങ്ങളില്‍ ദുല്‍ഖറിന് കിട്ടിയിരിക്കുന്ന ജനപ്രീതി മറ്റ് താരങ്ങള്‍ക്കൊന്നുമില്ലെന്ന് പറയാം. തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ പല ഭാഷകൡലായി ദു്ല്‍ഖറിന്റെ അരങ്ങേറ്റം അതിന് തെളിവാണ്.

മമ്മുക്കയുടെ 'രാജകുമാരനെ' കാണാന്‍ പോവുന്നവര്‍ ഇതും കൂടി ഒന്നു വായിച്ചിട്ട് പോയിക്കോളു! നഷ്ടം വരില്ല!

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോലോ എന്ന സിനിമയാണ് ദുല്‍ഖറിന്റെ അടുത്ത് വരാനിരിക്കുന്ന സിനിമകളിലൊന്ന്. സെപ്റ്റംബര്‍ അവസാന ആഴ്ച ചിത്രം തിയറ്ററുകളിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒക്ടോബറിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തില്‍ നിന്നും പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്.

സോലോ

ദുല്‍ഖര്‍ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന സോലോയുടെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.

അടി, വെടി, പുക

സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ടീസറില്‍ നിന്നും വ്യത്യസ്തമായി ആക്ഷന്‍ സീനുകള്‍ ഉല്‍പ്പെടുത്തിയ ടീസറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വ്യത്യസ്ത ഗെറ്റപ്പുകള്‍

ചിത്രത്തില്‍ ഒന്നിലധികം ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. മുമ്പ് വന്നതില്‍ നിന്നും മാറി പുതിയ ലുക്കിലാണ് പുതിയ ടീസറില്‍ ദുല്‍ഖറുള്ളത്.

റിലീസ് മാറ്റി

സോലോ സെപ്റ്റംബര്‍ അവസാന ആഴ്ചയോട് കൂടി തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് മാറ്റിയിരിക്കുകയാണ്. ടെക്‌നിക്കല്‍ വര്‍ക്കുകള്‍ ഇനിയും തീരാത്തതിനാല്‍ ഒക്ടോബര്‍ ആദ്യ ആഴ്ചകളിലായിരിക്കും സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്.

സംഗീതത്തിനുള്ള പ്രധാന്യം

ചിത്രത്തില്‍ സംഗീതത്തിന് വലിയ പ്രധാന്യം കൊടുത്താണ് നിര്‍മ്മിക്കുന്നത്. പതിനൊന്ന് സംഗീത സംവിധായകര്‍ ഗാനങ്ങള്‍ക്ക് ഈണം കൊടുക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

വേള്‍ഡ് ഓഫ് രുദ്ര

ഒരു റോമാന്റിക് ത്രില്ലര്‍ സിനിമയായ സോലോ യ്ക്ക് വേണ്ടി വേള്‍ഡ് ഓഫ് രുദ്ര മ്യൂസികിന്റെ കീഴില്‍ നിന്നാണ് മൂന്ന് പാട്ടുകള്‍ പുറത്ത് ഇറക്കിയത്.

ബിജോയ് നമ്പ്യാര്‍


ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സോലോ. മലയാളത്തിനൊപ്പം ചിത്രം തമിഴിലും കൂടിയാണ് നിര്‍മ്മിക്കുന്നത്.

English summary
Dulquer Salmaan’s Solo Released second teaser.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam