»   » ഒരു സിനിമ, ഒന്നിലധികം ഗെറ്റപ്പ്, കുഞ്ഞിക്കയുടെ സോളോ റിലീസിങ്ങിനൊരുങ്ങുന്നു !!

ഒരു സിനിമ, ഒന്നിലധികം ഗെറ്റപ്പ്, കുഞ്ഞിക്കയുടെ സോളോ റിലീസിങ്ങിനൊരുങ്ങുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒരുമിക്കുന്ന സോളോയുടെ റിലീസിങ്ങ് ഓഗസ്റ്റിലാണെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളം, തമിഴ്, ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റില്‍ ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Solo

മലയാളത്തിലും തമിഴിലുമായി ഒരേ സമയം ചിത്രീകരിക്കുന്ന സിനിമയില്‍ ആര്‍ത്തി വെങ്കിടേഷ്, സായ് ധന്‍സിക, ആന്‍ അഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍, നേഹ ശര്‍മ്മ , ദിനോ മോറിയ, ദീപ്തി സതി തുടങ്ങിയവര്‍ അണിനിരക്കുന്നുണ്ട്.

Dq

ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഡിക്യൂ ആരാധകര്‍ വളരെയധികം പ്രതീക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇതാദ്യമായാണ് ഒരു സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

English summary
The wait for Dulquer Salmaan's upcoming film Solo will extend till August, it seems. Sources close to the movie now inform us that its director Bejoy Nambiar is looking at release date in August for the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam