»   » പതിനൊന്ന് സംഗീത സംവിധായകര്‍ ചേര്‍ന്നാണ് മോശം വരില്ല! ദുല്‍ഖറിന്റെ സോലോയിലെ പാട്ടുകള്‍ ഇങ്ങനെ!

പതിനൊന്ന് സംഗീത സംവിധായകര്‍ ചേര്‍ന്നാണ് മോശം വരില്ല! ദുല്‍ഖറിന്റെ സോലോയിലെ പാട്ടുകള്‍ ഇങ്ങനെ!

Posted By: Teresa John
Subscribe to Filmibeat Malayalam

ഒരു സിനിമയെ ഹിറ്റാക്കുന്നതിന് പിന്നില്‍ ചിത്രത്തിലെ പാട്ടുകള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത് വരാനിരിക്കുന്ന സോലോ ഇക്കാര്യത്തില്‍ ഒന്നമാതെ ആയിരിക്കും. കാരണം ചിത്രത്തില്‍ സംഗീതത്തിന് വളരെ പ്രധാന്യമാണ് കൊടുത്തിരിക്കുന്നത്. ആന്തോളജി ഗണത്തില്‍ പെടുന്ന സിനിമയില്‍ ദുല്‍ഖര്‍ അഞ്ച് ലുക്കിലാണ് അഭിനയിക്കുന്നത്.

ഓണത്തിന് മലയാള സിനിമയില്‍ നിന്നും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പറ്റിയ സമ്മാനം ഇതല്ലാതെ മറ്റൊന്നില്ല!

ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പതിനൊന്ന് സംഗീത സംവിധായകര്‍ ചേര്‍ന്നാണ് പാട്ടുകള്‍ ഒരുക്കുന്നത്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. അതില്‍ നിന്നും വേള്‍ഡ് ഓഫ് ശിവ യില്‍ നിന്നും നാല് പാട്ടുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

സോലോ

ദുല്‍ഖര്‍ സല്‍മാന്റെ സോലോ ആന്തോളജി സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. നാല് ഭാഗങ്ങളായി നിര്‍മ്മിക്കുന്ന സിനിമയിലെ നാല് പാട്ടുകള്‍ പുറത്തിറക്കിയിരിക്കുയാണ്.

വേള്‍ഡ് ഓഫ് ശിവ

ഭുമി, തീ, കാറ്റ്, ജലം എന്നിങ്ങനെ നിനിമ നാല് ഭാഗങ്ങളായിട്ടാണ് തരംതിരിച്ചിരിക്കുന്നത്്. അതില്‍ വേള്‍ഡ് ഓഫ് ശിവയില്‍ നിന്നുമാണ് നാല് പാട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.

പതിനൊന്ന് സംഗീത സംവിധായകര്‍

ചിത്രത്തില്‍ പതിനഞ്ച് പാട്ടുകളാണുള്ളത്. ഒപ്പം പതിനൊന്ന് സംഗീത സംവിധായകരാണ് ഈ പാട്ടുകള്‍ ഒരുക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇവാരണ് സംഗീതമൊരുക്കുന്നത്

മ്യൂസിക് ബാന്റായ തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, അകം, ഫില്‍ട്ടര്‍ കോഫി, ഇവര്‍ക്കൊപ്പം പ്രമുഖന്മാരായ പ്രശാന്ത് പിള്ള, സൂരജ് എസ് കുറുപ്പ്, ഗൗരവ്‌ഗോദ്കിന്ദി, ബ്രോദാ വി, അഭിനവ് ബന്‍സാല്‍ തുടങ്ങിയവരൊക്കെ ചേര്‍ന്നാണ് സംഗീത ഒരുക്കുന്നത്.

റിലീസ്

ചിത്രം സെപ്റ്റംബറില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഓക്ടോബര്‍ ആദ്യ ആഴ്ചകളിലായിരിക്കും സിനിമ തിയറ്ററുകളില്‍ എത്തുക.

ബിജോയ് നമ്പ്യാരുടെ മലയാള ചിത്രം

ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് സോലോ.

നായികമാര്‍

ദീപ്തി സതി, ആന്‍ അഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍, ആരതി വെങ്കിടേഷ്, സായി ധന്‍സിക. സായി തംഹന്‍കര്‍, ആശ ജയറാം എ്ന്നിങ്ങനെ ഏഴ് നടിമാരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Dulquer Salmaan's Solo: World Of Siva Songs Are Out!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam