»   » ദുല്‍ഖറിന് സായി പല്ലവിയോട് കലി !!

ദുല്‍ഖറിന് സായി പല്ലവിയോട് കലി !!

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയ്ക്ക് സായി പല്ലവിയോട് പ്രേമമായിരുന്നു, ദേ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ സായി പല്ലവിയോട് കലി. ദുല്‍ഖറിനെയും സായി പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കലി എന്ന് പേരിട്ടു.

സിദ്ധാര്‍ത്ഥിന്റെ (ദുല്‍ഖര്‍ സല്‍മാന്‍) അഞ്ച് വയസ്സുമുതല്‍ 28 വയസ്സുവരെയുള്ള ജീവിതമാണ് സിനിമ. സിദ്ധാര്‍ത്ഥിന്റെ ഭാര്യ അഞ്ജലിയായി സായി പല്ലവി എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്...

ദുല്‍ഖറിന് സായി പല്ലവിയോട് കലി !!

നേരത്തെ ചിത്രത്തിന്റെ പേര് കലിപ്പ് എന്നാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് കലി എന്ന് തീരുമാനിക്കുകയായിരുന്നു.

ദുല്‍ഖറിന് സായി പല്ലവിയോട് കലി !!

ഛായാഗ്രഹകന്‍ കൂടെയായ സമീര്‍ താഹിറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥ

ദുല്‍ഖറിന് സായി പല്ലവിയോട് കലി !!

ഒരു റൊമാന്റിക് ആക്ഷന്‍ ഡ്രാമയാണ് ചിത്രം. അഞ്ച് വയസ്സുമുതല്‍ 28 വയസ്സുവരെയുള്ള സിദ്ധാര്‍ത്ഥ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം

ദുല്‍ഖറിന് സായി പല്ലവിയോട് കലി !!

ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ സിദ്ധാര്‍ത്ഥായി എത്തുന്നത്. നേരത്തെ സമീര്‍ താഹിറിനൊപ്പം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം ചെയ്തിട്ടുണ്ട്

ദുല്‍ഖറിന് സായി പല്ലവിയോട് കലി !!

പ്രേമത്തിലൂടെ ശ്രദ്ധേയായ സായി പല്ലവിയുടെ രണ്ടാമത്തെ ചിത്രം. മലര്‍ മിസ് എന്ന കഥാപാത്രത്തില്‍ നിന്ന് അഞ്ജലിയിലേക്കെത്തുമ്പോള്‍ സായി അല്പം മോഡേണാകുന്നുണ്ടെന്നാണ് വിവരം

ദുല്‍ഖറിന് സായി പല്ലവിയോട് കലി !!

സൗഭിന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു

ദുല്‍ഖറിന് സായി പല്ലവിയോട് കലി !!

ഹാന്റ് മേഡ് ഫിലിംസിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്

English summary
Dulquer Salmaan-Sai Pallavi starrer upcoming romantic thriller has been titled as Kali. The movie, which is directed by cinematographer turned film-maker Sameer Thahir, is penned by Rajesh Gopinath. The filming of Kali is progressing in Kochi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X