»   » അച്ഛനെ നായകനാക്കി വീണ്ടും ഒരു സിനിമ, അതിന് മുമ്പ് മകനെ നായകനാക്കണം

അച്ഛനെ നായകനാക്കി വീണ്ടും ഒരു സിനിമ, അതിന് മുമ്പ് മകനെ നായകനാക്കണം

By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയും സംവിധായകന്‍ സലിം അഹമ്മദും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാപ്പിള ഖലാസി എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോഴിക്കോടിലെ മാപ്പിള ഖലാസിയുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോള്‍ രഞ്ജിത്തിന്റെ പുത്തന്‍ പണത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്ന മമ്മൂട്ടി വൈശാഖിന്റെ രാജാ 2 പൂര്‍ത്തിയാക്കിയതിന് ശേഷം മാപ്പിള ഖലാസിയിലേക്ക് കടക്കും എന്നാണ് അറിയുന്നത്.

എന്നാല്‍ അതിന് മുമ്പായി സലിം അഹമ്മദ് മറ്റൊരു ചിത്രം ഒരുക്കുമെന്ന് സൂചന. സിനിമാ മോഹവുമായി നടക്കുന്ന ഒരു യുവാവിന്റെ കഥ താന്‍ സിനിമയാക്കുന്നതിനെ കുറിച്ച് സലിം അഹമ്മദ് വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ ദുല്‍ഖറിനെ നായകനാക്കും. ദുല്‍ഖറിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ജോമോന്റെ വിജയ തിളക്കത്തില്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം. ജനുവരി 19ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. 2017ല്‍ റിലീസിന് എത്തിയ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ജോമോന്റെ സുവിശേഷങ്ങള്‍. ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

പുത്തന്‍ പണത്തിന്റെ തിരക്കില്‍

അതേ സമയം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന രാജ 2 ആണ് അടുത്ത ചിത്രം. അതിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന മാപ്പിള ഖലാസി എന്ന ചിത്രത്തില്‍ അഭിനയിക്കും.

മമ്മൂട്ടി-സലിം അഹമ്മദ്

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയും സലിം അഹമ്മദും ആദ്യമായി ഒന്നിക്കുന്നത്. കുഞ്ഞനന്തന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസില്‍ വിജയം നേടിയില്ല. ഇരുവരും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു പത്തേമാരി. കോമേഷ്യല്‍ വിജയം നേടിയ ചിത്രം 2015ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശിയ അവാര്‍ഡും സ്വന്തമാക്കി.

ദി ഗ്രേറ്റ് ഫാദര്‍

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഫാദറാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം. മാര്‍ച്ചിലാണ് ചിത്രം റിലീസിന് എത്തുന്നത്. ജനുവരിയില്‍ ചിത്രം റിലീസിന് എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് മാറ്റി.

English summary
Dulquer Salmaan in Salim Ahammed's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam